29.4 C
Qatar
Sunday, April 19, 2026

ഖത്തറിലെ ആകാശം ഇന്ന് പ്രകാശപൂരിതമാകും, ആസ്പയർ സോണിൽ ഇന്ന് വൈകീട്ട് ടോർച്ച് ഫയർവർക്ക് ഇവന്റ് നടക്കും

- Advertisement -

ദോഹ: കഴിഞ്ഞ രണ്ടാഴ്ചയായി കത്താറയിൽ നടക്കുന്ന പരിപാടികൾക്കും ഖത്തർ ദേശീയ ദിനത്തിന്റെ അലങ്കാരപണികൾക്കും പുറമേ ഇന്ന് വൈകിട്ട് 7 മണിക്ക് ആസ്പയർ സോണിൽ ടോർച്ച് ഫയർ വർക്ക് ഇവന്റ് നടക്കും. ഖത്തർ ദേശീയ ദിനത്തിന് മുന്നോടിയായുള്ള ഖത്തറിന്റെ ശൈത്യകാല പ്രവർത്തനങ്ങളുടെ പ്രധാന ഭാഗമാണ് ടോർച്ച് ഫയർ വർക്ക് ഇവന്റ്.

ദ ടോർച്ച് ഫയർവർക്ക്സ് ഇവന്റിന്റെ രണ്ടാം പതിപ്പ് കാണികൾക്ക് ഉയർന്ന ഇംപാക്ട് ഡിസ്പ്ലേ നൽകികൊണ്ട് ദോഹയുടെ ആകാശത്തെ പത്ത് മിനിറ്റിലധികം പ്രകാശിപ്പിക്കും.

- Advertisement -

ഖത്തർ ദേശീയ ദിനത്തിൽ ആസ്പയർ പാർക്കിൽ ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള മറ്റ് പ്രവർത്തനങ്ങൾ ആസ്വദിക്കാനുള്ള അവസരം സന്ദർശകർക്ക് പ്രയോജനപ്പെടുത്താം. 
ആസ്പയർ കത്താറ ഹോസ്പിറ്റാലിറ്റിയുടെ പങ്കാളിത്തത്തോടെ വോഡഫോൺ ഖത്തറിനെ പടക്കങ്ങളുടെ ടെലികോം പങ്കാളിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR