31.9 C
Qatar
Sunday, April 26, 2026

സൗദി സഖ്യ രാഷ്ട്രങ്ങളുടെ ഉപരോധം അന്യായമാണെന്ന് ഖത്തർ യുഎന്നിൽ

- Advertisement -

ദോഹ: സൗദി സഖ്യ രാഷ്ട്രങ്ങളുടെ ഖത്തറിന് മേലുള്ള ഉപരോധം അന്യായവും ഏകപക്ഷീയവും ആണെന്ന് ഖത്തർ.
ഇത്‌ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമായതായും ഖത്തര്‍ യുഎന്നിൽ പറഞ്ഞു.

യു.എന്‍ ഒ.എച്ച്.സി.എച്ച്.ആര്‍ വാര്‍ഷിക റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ജനീവയിലെ യു.എന്‍ ഓഫീസിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ അലി ബിന്‍ ഖല്‍ഫാന്‍ അല്‍മന്‍സൂരി നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

- Advertisement -

ഉപരോധ രാജ്യങ്ങളുടെ നടപടികളുടെ പരിണിതഫലമായി ഉണ്ടായത് അനവധി അവകാശ ലംഘനങ്ങളാണ്. ഇതേക്കുറിച്ച് മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസിലെ(യു.എന്‍ ഒ.എച്ച്.സി.എച്ച്.ആര്‍) സാങ്കേതിക മിഷനും നിരവധി മനുഷ്യാവകാശ സംഘടനകളും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഖത്തര്‍ പറഞ്ഞു.

നിയമലംഘനങ്ങള്‍ തടയുന്നതിനും നിയമവിരുദ്ധ നടപടികള്‍ക്ക് കാരണക്കാരായവരുടെ മേല്‍ ഉത്തരവാദിത്വം ചുമത്തുന്നതിനും നിയമലംഘനം ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളെക്കുറിച്ചും യു.എന്‍ ഒ.എച്ച്.സി.എച്ച്.ആര്‍ രാജ്യത്തെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അലി ബിന്‍ ഖല്‍ഫാന്‍ അല്‍മന്‍സൂരി വ്യക്തമാക്കി.

- Advertisement -

കൊവിഡ് ലോകത്തൊട്ടാകെ എല്ലാവര്‍ക്കുമുള്ള വലിയ വെല്ലുവിളിയാണെന്നും പ്രതിസന്ധിക്കുശേഷം പ്രതികരണത്തിലും വീണ്ടെടുക്കല്‍ ഘട്ടങ്ങളിലും അന്താരാഷ്ട്ര ഐക്യദാര്‍ഢ്യവും മനുഷ്യാവകാശങ്ങളോടുള്ള ആദരവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അലി ബിന്‍ ഖല്‍ഫാന്‍ അല്‍മന്‍സൂരി ചൂണ്ടിക്കാട്ടി.

കൊവിഡ് വാക്‌സിന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ പിന്തുണ നല്‍കുന്നുണ്ട്. ഈ ശ്രമങ്ങള്‍ക്ക് 140 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയിട്ടുണ്ടെന്നും അല്‍മന്‍സൂരി പറഞ്ഞു.

ഖത്തറില്‍ താമസിക്കുന്ന എല്ലാവര്‍ക്കും സൗജന്യ പരിശോധനയും ആരോഗ്യ സേവനങ്ങളും നല്‍കാന്‍ ഖത്തര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കാന്‍ വലിയ ശ്രമങ്ങള്‍ നടത്തിയെന്നും  ആരോഗ്യവും മാനുഷികവുമായ അവസ്ഥകള്‍ കണക്കിലെടുത്ത് 500 തടവുകാര്‍ക്ക് അമീര്‍ പൊതുമാപ്പ് നല്‍കിയ കാര്യവും അല്‍മന്‍സൂരി വ്യക്തമാക്കി.

Latest news
MORE IN LATEST NEWS

MOST POPULAR