24.7 C
Qatar
Sunday, April 19, 2026

ഖത്തറിൽ ഇന്ന് ഒരു കൊവിഡ് മരണം കൂടി: വൈറസ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധനവ്

- Advertisement -

ദോഹ: ഖത്തറിൽ ഇന്ന് 600 പുതിയ കൊറോണ വൈറസ് കേസുകൾ (കോവിഡ് -19) സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1005 )പേർ വൈറസിൽ മുക്തരായി. ഇതോടെ രോഗത്തിൽ നിന്ന് കരകയറിയവരുടെ എണ്ണം 94903 ആയി.
ഇന്ന് ഒരാളാണ് കോവിഡ്-19 ബാധിച്ച് മരിച്ചത്.
61 വയസ്സ് പ്രായമുള്ളയാളാണ് മരിച്ചത്.

ഖത്തറിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള  കോവിഡ് -19 കേസുകളുടെ എണ്ണം 100945 ആണ്, നിലവിൽ 5908 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 1 മരണം ഉൾപ്പെടെ കോവിഡ് ബാധിച്ച് 134 പേരാണ് മരിച്ചത്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ   4886 ടെസ്റ്റുകളാണ് മന്ത്രാലയം നടത്തിയത്.
ഇന്നലെ മാത്രം 67 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisement -

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഏതാനും ആളുകളെ കോവിഡ് ബാധയെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ച്ചിട്ടുണ്ട്.
നിലവിൽ 154 ആളുകളാണ് ഐസിയുവിൽ ഉള്ളത്.

കോവിഡ്-19 വൈറസ് ബാധയുണ്ടെന്ന് സംശയമുള്ളവർ വളരെപ്പെട്ടെന്ന് തന്നെ 16000 എന്ന കൊറോണ ഹെല്പ് ലൈൻ നമ്പറിൽ വിളിക്കുകയോ, അല്ലെങ്കിൽ ഹെൽത്ത്‌ സെന്ററുകളിൽ ചെന്ന് നേരിട്ട് ടെസ്റ്റ് നടത്തുകയോ ചെയ്യണമെന്നും, രോഗബാധ നേരത്തേ കണ്ടെത്തിയാൽ വളരെപ്പെട്ടെന്നുള്ള രോഗമുക്തിക്ക് അത്‌ സഹായിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

- Advertisement -

മുയിതർ (Muaither) ഹെൽത്ത് സെന്റർ, അൽ ഖൈൽ ഹെൽത്ത് സെന്റർ,
ഉം സ്ലാൽ (Umm Slal) ഹെൽത്ത് സെന്റർ, അൽ ഗറഫ ഹെൽത്ത് സെന്റർ എന്നിവയാണ് പ്രധാന കൊവിഡ് സ്ക്രീനിംഗ് കേന്ദ്രങ്ങൾ.

English summary; 600 Covid-19 cases, 1 death and 1005 recoveries in Qatar on July 7

Latest news
MORE IN LATEST NEWS

MOST POPULAR