ദോഹ: അതിനൂതന കാഴ്ചപ്പാട് പുലര്‍ത്തുന്ന കമ്പനികളുടെ പട്ടികയില്‍ ഖത്തര്‍ പെട്രോളിയം ആഗോള തലത്തിൽ ഒന്നാം സ്ഥാനം നേടി. ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വുഡ് മെക്കന്‍സി എന്ന കമ്പനിയാണ് ഖത്തര്‍ പെട്രോളിയം കമ്പനിയെ അതി നൂതന കാഴ്ചപ്പാടുകള്‍ പ്രാവര്‍ത്തികമാക്കുന്ന കമ്പനികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
2020 ലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഖത്തര്‍ പെട്രോളിയം ഒന്നാം കരസ്ഥമാക്കിയതെന്ന് വുഡ് മെക്കന്‍സി തങ്ങളുടെ സമ്മാന ദാന പത്രത്തില്‍ വ്യക്തമാക്കി.
2018 ലും 2019 ലും എക്‌സണ്‍ മൊബൈലിന്റെ എക്‌സ്‌പ്ലൊറേഷന്‍ ബെസ്റ്റ് അവാര്‍ടും ഖത്തര്‍ പെട്രോളിയം കമ്പനിക്ക് ലഭിച്ചിരുന്നു.
അതേസമയം, അവാര്‍ഡ് കരസ്ഥമാക്കിയതില്‍ അതിയായ അഭിമാനമുണ്ടെന്ന് ഖത്തര്‍ പെട്രോളിയം മേധാവിയും ഖത്തര്‍ ഊര്‍ജ മന്ത്രിയുമായ സാദ് ശരീദാ അല്‍ കഅബി പ്രസ്താവനയില്‍ പറഞ്ഞു.
English summary; Qatar petroleum globally tops list of most innovative companies through a research conducted by Wood Mackenize, a UK based company in energy research
