25.5 C
Qatar
Sunday, April 19, 2026

പുതിയ ഉയരങ്ങളിലേക്ക് കുതിച്ച് ഖത്തർ-ജിസിസി വ്യാപാരം : റിപ്പോർട്ട്‌

- Advertisement -

ഖത്തറും ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലെത്തി, വ്യാപാരത്തിൽ ഉയർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.

- Advertisement -

ഖത്തറും ജിസിസിയും (ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഒമാൻ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവ ഉൾപ്പെടുന്നു) തമ്മിലുള്ള വ്യാപാര അളവ് 2022-ന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തിന്റെ അവസാനത്തിൽ 85 ശതമാനം ഉയർന്നു.

പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ (പിഎസ്എ) ഔദ്യോഗിക കണക്കുകൾ പ്രകാരം ഖത്തറും ജിസിസിയും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 7.305 ബില്യൺ റിയാലിലെത്തി രണ്ടാം പാദത്തിൽ 10.114 ബില്യൺ റിയാലായി ഉയർന്നു. 2022 മൂന്നാം പാദത്തിൽ ഇത് 13.469    ബില്യൺ റിയാൽ ആയി കുതിച്ചു.

- Advertisement -

ഈ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിന്റെ ആക്കം വളരെ ശക്തമാണ്.  ആദ്യ മൂന്ന് പാദങ്ങളിലെ വ്യാപാര അളവ് 2021 ലെ മൊത്തം വ്യാപാര അളവിനേക്കാൾ കൂടുതലാണ്.

ഖത്തറും ജിസിസി രാജ്യങ്ങളും തമ്മിൽ 2021ൽ ഏകദേശം 19.12 ബില്യൺ റിയാൽ ആയിരുന്നു വ്യാപാരം, 2022ലെ ആദ്യ മൂന്ന് പാദങ്ങളിൽ ഇത് 30.88 ബില്യൺ റിയാലായി ഉയർന്നു.

ജിസിസി രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയും വ്യാപാരത്തിൽ കൂടുതൽ ഉത്തേജനം രേഖപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ലോക കപ്പിന് ശേഷമുള്ള വിവിധ അന്താരാഷ്ട്ര ഇവന്റുകൾ ആതിഥേയത്വം വഹിക്കാൻ ഖത്തർ തയ്യാറെടുക്കുമ്പോൾ, രാജ്യത്തേക്ക് ഒഴുകുന്ന ധാരാളം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായി രാജ്യം ഇതിനകം മാറിയിട്ടുണ്ട്. ഇത് എല്ലാ ഗൾഫ് രാജ്യങ്ങളിലെയും നിക്ഷേപങ്ങളിൽ സുപ്രധാന വളർച്ച കാണുന്നു.

Content Highlights: Qatar-GCC trade soars to new heights

Latest news
MORE IN LATEST NEWS

MOST POPULAR