25 C
Qatar
Thursday, April 16, 2026

കുറ്റകൃത്യങ്ങളും ഭീകരതയും തടയുന്നതിനായി യൂറോപ്യൻ യൂണിയനുമായി കൈകോർത്ത് ഖത്തർ

- Advertisement -

ഗുരുതരമായ കുറ്റകൃത്യങ്ങളും ഭീകരതയും തടയുന്നതിനും ചെറുക്കുന്നതിനായി പുതിയ പ്രവർത്തന കരാറിൽ ഹേഗിൽ വെച്ച് ബുധനാഴ്ച ഖത്തറും യൂറോപ്യൻ യൂണിയനും ഒപ്പുവെച്ചു.

ഖത്തറിന്റെ ആഭ്യന്തര മന്ത്രാലയവും (MOI) യൂറോപ്യൻ യൂണിയൻ ഏജൻസി ഫോർ ലോ എൻഫോഴ്‌സ്‌മെന്റ് കോഓപ്പറേഷനും (യൂറോപോളും) ഒപ്പുവച്ച കരാറിൽ “വിവര കൈമാറ്റത്തിന് സുരക്ഷിതമായ ഒരു സംവിധാനം” സ്ഥാപിക്കുന്നത് ഉൾപ്പെടുന്നു.

- Advertisement -

“ഖത്തറിലെ നിയമപാലകരും യൂറോപ്യൻ യൂണിയനിലെ അവരുടെ സഹപ്രവർത്തകരും തമ്മിലുള്ള ഫലപ്രദമായ സഹകരണത്തിന് ഇന്ന് തുടക്കം കുറിക്കുന്നു,” യൂറോപോളിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ ഡി ബോലെ പറഞ്ഞു.

Content Highlights: Qatar, EU join forces to combat crime and terrorism

Latest news
MORE IN LATEST NEWS

MOST POPULAR