29.4 C
Qatar
Sunday, April 19, 2026

വലിയ പെരുന്നാൾ; വമ്പിച്ച ഓഫറുകൾ വാഗ്ദാനം ചെയ്ത് ഖത്തറിലെ മാളുകളും, ഹൈപ്പർ മാർക്കറ്റുകളും

- Advertisement -

ദോഹ: വലിയ പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങി ഖത്തർ. ഇതോടനുബന്ധിച്ച് മാളുകളിലും ഹൈപ്പർമാർക്കറ്റുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം ബീച്ചുകളും പൊതു പാർക്കുകളും കോവിഡ് സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചു കൊണ്ട് സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു.

- Advertisement -

ഇതേസമയം,  അറുത്ത മൃഗങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക മൃഗ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ആഴ്ചയിലുടനീളം അബാറ്റോയിറുകൾ പ്രവർത്തിക്കും.

പെരുന്നാൾ ആഘോഷങ്ങൾക്ക് ഖത്തർ ഒരുങ്ങുമ്പോൾ നിരവധി ഹൈപ്പർമാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും ആകർഷകമായ ഡിസ്കൌണ്ടുകളും പ്രമോഷനുകളുമായി രംഗത്തുണ്ട്. ഫാഷൻ, ആക്സസറീസ്, ലെതർ ഗുഡ്സ് , ഹോംവെയർ, ഡൈനിംഗ്, എന്നിവക്കെല്ലാം മികച്ച ഓഫറുകളാണ് വ്യാപാരികൾ വാഗ്ദാനം ചെയ്യുന്നത്.

- Advertisement -

ഓഗസ്റ്റ് 2 വരെ ലുലു ഹൈപ്പർമാർക്കറ്റ്, സഫാരി ഹൈപ്പർമാർക്കറ്റുകൾ  എന്നിവർ ഉപഭോക്താക്കൾക്ക് വമ്പിച്ച ഓഫറുകൾ നൽകുന്നുണ്ട്.

അൽ മീര ഓഗസ്റ്റ് 5 വരെയാണ് ഒഫാറുകൾ നൽകുന്നത്.

സുരക്ഷയും ഗുണമേന്മയും ഉറപ്പുവരുത്തുന്നതിനായി മുനിസിപ്പാലിറ്റികളുടെ ഇൻസ്പെക്ടർമാർ ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

കോവിഡ്-19 നെ പ്രതിരോധിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി മുനിസിപ്പാലിറ്റികൾ എല്ലാ പൊതു ഇടങ്ങളും അണുവിമുക്തമാക്കാനുള്ള പ്രചാരണ പരിപാടികളുമായി രംഗത്തുണ്ട്.

English summary; Malls and other outlets in Qatar started giving discounts to customers on behalf of Eid Al Adha celebrations

Latest news
MORE IN LATEST NEWS

MOST POPULAR