ദോഹ: ഹയ്യ കാർഡിൽ ഖത്തറിലേക്ക് വരുന്ന സന്ദർശകർക്ക് എൻട്രി പെർമിറ്റിന്റെ ശേഷിക്കുന്ന കാലയളവിന് മുഴുവനുള്ള ഇൻഷ്യൂറൻസ് പോളിസിയെടുക്കണമെന്ന് പൊതുജനാരോഗ്യമന്ത്രാലയം നിർദേശിക്കുന്നു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലാണ് ഈ നിർദേശങ്ങളുള്ളത്.
ഹയ്യ കാർഡ് ഉടമകളും അവരുടെ ഒപ്പം ഖത്തറിലേക്ക് വരുന്നവരും സന്ദർശകർക്കായുള്ള നിർബന്ധിത ഇൻഷുറൻസ് പോളിസികൾ എടുക്കേണ്ടതുണ്ട്. അത് ഹയ്യ കാർഡ് എൻട്രി പെർമിറ്റിന്റെ ശേഷിക്കുന്ന കാലയളവ് അഥവാ 2024 ജനുവരി 24 വരെ കാലാവധിയുള്ളവയായിരിക്കണം.
ഉദാഹരണത്തിന് ഹയ്യ കാർഡ് ഉടമ 2023 മാർച്ച് 1നാണ് ഖത്തറിലേക്ക് വരാൻ പദ്ധതിയിടുന്നതെങ്കിൽ 11 മാസത്തേക്കുള്ള ഒരു ഇൻഷുറൻസ് പോളിസി നേടേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
Content Highlights: Hayya card holder’s health insurance policy
