വാഷിങ്ടണ്‍: ഖത്തര്‍ ഉപരോധമടക്കമുള്ള ഗള്‍ഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എത്രയും പെട്ടന്ന് പിന്‍വലിക്കുന്നതിനാണ് ഏറ്റവും മുന്‍തൂക്കം നല്‍കുന്നതെന്ന് വാഷിങ്ടണ്‍. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി തവണ ഗള്‍ഫ് രാഷ്ട്രങ്ങളുമായി അമേരിക്ക ഇതിനോടകം നിരവധി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.അമേരിക്കന്‍ വിദേശ കാര്യസഹ മന്ത്രി ഡേവിഡ് ഷെങ്കര്‍ ആണ് വാഷിങ്ടണില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കയിലെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഖത്തര്‍ ഉപരോധമടക്കമുള്ള ഗള്‍ഫ് പ്രതിസന്ധികള്‍ക്ക് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകും. ഏതെങ്കിലുമൊരു വമ്പന്‍ രാഷ്ട്രത്തിന്റെ അധീനതയിലാണ് ഗള്‍ഫ് അറിയപ്പെടേണ്ടത് എന്നതൊരു തെറ്റായ ധാരണയാണെന്നും, ഗള്‍ഫ് രാഷ്ട്രം പഴയ ഐക്യത്തിലേക്കും പ്രതാപത്തിലേക്കും മടങ്ങി വരണമെങ്കില്‍ ഖത്തര്‍ ഉപരോധം പിന്‍വലിക്കപ്പെടണമെന്നും ഷെങ്കര്‍ പറഞ്ഞു.
