25.1 C
Qatar
Thursday, April 16, 2026

ഖത്തർ വിസ സെന്ററുകളുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും അന്വേഷണങ്ങൾക്കുമായി ഹോട് ലൈൻ ആരംഭിച്ചു

- Advertisement -

ദോഹ : ഇന്ത്യടക്കമുള്ള വിദേശ രാജ്യങ്ങളിലെ ഖത്തർ
വിസാ സെന്ററുകളുമായി(ക്യു.വി.സി) ബന്ധപ്പെട്ട
സേവനങ്ങൾക്കും അന്വേഷണങ്ങൾക്കുമായി ഹോട് ലൈൻ സംവിധാനം ഒരുക്കി. ഖത്തർ വിസ സെന്ററുകളിൽ നിന്നുള്ള വിവരങ്ങൾക്കായി 109 എന്ന ഹോട് ലൈൻ നമ്പറിലാണ് വിളിക്കേണ്ടത്.

ഖത്തറിലേക്കുള്ള താമസ വിസയുമായി
ബന്ധപ്പെട്ട നടപടിക്രമങ്ങൾ നിലവിൽ രാജ്യത്തിന് പുറത്തുള്ള വിസ സെന്ററുകൾ
മുഖേനയാണ് പൂർത്തിയാക്കേണ്ടത്. മെഡിക്കൽ,വിരലടയാളം തുടങ്ങിയ നടപടിക്രമങ്ങൾ ഇവിടെയാണ്
പൂർത്തിയാക്കുന്നത്. ഇന്ത്യയിൽ കൊച്ചി,ചെന്നെ ഉൾപെടെ ആകെ ഏഴ് ഖത്തർ വിസ സെന്ററുകളാണുള്ളത്.

Latest news
MORE IN LATEST NEWS

MOST POPULAR