32.8 C
Qatar
Sunday, April 19, 2026

പുതിയ അധ്യയന വർഷം; ആശംസകളുമായി വിദ്യാഭ്യാസ മന്ത്രി

- Advertisement -

ദോഹ: ഖത്തറിൽ നാളെ മുതൽ സ്ക്കൂളുകൾ പ്രവർത്തനം ആരംഭിക്കും. പുതിയ അധ്യയന വർഷത്തിനാണ് ഇതോടെ തുടക്കമാവുന്നത്. ഈ അവസരത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി ഡോക്ടര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് ഹമ്മദി.

ഖത്തർ വിദ്യാഭാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിക്കുന്ന വീഡിയൊ സന്ദേശവുമായി എത്തിയിരിക്കുന്നത്.

- Advertisement -

Read also;http://ഖത്തറിൽ സ്ക്കൂളുകൾ നാളെ തുറക്കും; സുരക്ഷ ശക്തമാക്കാൻ സ്ക്കൂളുകളിൽ പ്രത്യേക സമിതി

ശക്തമായ കോവിഡ് സുരക്ഷാ മുൻകരുതലുകൾ പാലിച്ചു കൊണ്ടാണ് സ്ക്കൂളുകൾ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നത്. ഇതിനാൽ തന്നെ ഇതേക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവരും കോവിഡ് നിയന്ത്രണങ്ങൾ കർശനമായും പാലിക്കണം. പുതിയ അധ്യയന വർഷം എല്ലാവർക്കും നല്ല രീതിയിൽ ഭവിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisement -

English Summary: Dr Al Hammadi Congratulates Students, Parents on New Academic Year

Latest news
MORE IN LATEST NEWS

MOST POPULAR