27.7 C
Qatar
Thursday, April 16, 2026

ഖത്തറിൽ കമ്പനികളുടെ കമ്പ്യൂട്ടർ കാർഡ് മെട്രാഷ് 2 ആപ്പ് വഴി പുതുക്കാം, സർവീസ് ഓപ്ഷൻ അവതരിപ്പിച്ച് ആഭ്യന്തരമന്ത്രാലയം

- Advertisement -

ദോഹ: ഖത്തറിൽ കമ്പനികളുടെ കമ്പ്യൂട്ടർ കാർഡ് പുതുക്കാനും പരിഷ്കരിക്കാനും ഇനി മെട്രാഷ് 2 ആപ്പ് വഴി സാധ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മെട്രാഷിലെ ‘ജനറൽ സർവീസസ്’ വിഭാഗത്തിലെ “എസ്റ്റാബ്ലിഷ്മെന്റ് സർവീസ് ” എന്ന ഓപ്ഷനിലൂടെ ഇതിനായി അപേക്ഷ സമർപ്പിക്കാനാകും. വാണിജ്യ വ്യവസായ മന്ത്രാലയവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഈ സേവനങ്ങൾ ആക്സസ് ചെയ്യാൻ കഴിയുമെന്ന് മന്ത്രാലയം പറഞ്ഞു.

- Advertisement -

കമ്പനിയുടെ ജനറൽ പൊതുവിവരങ്ങൾ, ലീഗൽ ഫോം വിവരങ്ങൾ, കമ്പനി അഡ്രസ്, ഉടമയുടെ വിവരങ്ങൾ, കമ്പനിയിൽ അധികാരപ്പെടുത്തിയ വ്യക്തിയുടെ വിവരങ്ങൾ, ആക്ടിവിറ്റി വിവരങ്ങൾ, ലൈസെൻസ് വിവരങ്ങൾ എന്നിവ മെട്രാഷിലൂടെ അപ്ഡേറ്റ് ചെയ്യാനാകും.

Content Highlights: Establishment card services on Metrash 2

Latest news
MORE IN LATEST NEWS

MOST POPULAR