ദോഹ: ബസുകളിലും മെട്രോകളിലും യാത്രചെയ്യുന്നവർ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് ഓർമപ്പെടുത്തി പൊതുജനാരോഗ്യ മന്ത്രാലയം. ബസ്സുകൾ, മെട്രോകൾ തുടങ്ങിയ പൊതുഗതാഗത സംവിധാങ്ങളിൽ യാത്രചെയ്യുന്നവർ ഇവയുടെ ഡ്രൈവർ, യാത്രക്കാർ, മറ്റുജീവനക്കാർ എന്നിവരിൽ നിന്നും ഒന്നര (1.5) മീറ്റർ അകലം പാലിച്ച് യാത്ര ചെയ്യണമെന്നും, കൂടാതെ മറ്റു കോവിഡ് മുൻകരുതലുകൾ പാലിക്കണമെന്നും പൊതുജന മന്ത്രാലയം ഓർമപ്പെടുത്തി.
എല്ലാവരും അവരെയും, അവരുടെ കുടുംബത്തെയും ഒപ്പം സമൂഹത്തെയും സംരക്ഷിക്കേണ്ടത് അവരവരുടെ കടമയാണെന്നും അധികൃതർ വ്യക്തമാക്കുകയും ചെയ്തു.
