2022 ഒക്ടോബർ 14 ന് ഓട്ടിസം ബാധിച്ച ഒരു കുട്ടിയെ രക്ഷിച്ച തലാബത്ത് ഡ്രൈവറുടെ കഥ ഖത്തറിലെ ഒന്റാറിയോ സെന്റർ സ്‌പെഷ്യൽ നീഡ്‌സിന്റെ സ്ഥാപക മറിയം അൽറാഷ്ദി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു.
ഒന്റാറിയോ സെന്റർ ഫോർ സ്‌പെഷ്യൽ നീഡ്‌സിലെ വിദ്യാർത്ഥിയാണ് താഹ എന്ന് പേരുള്ള കുട്ടി. വെള്ളിയാഴ്ച രാത്രി തിരക്കേറിയ സൽവ റോഡിലൂടെ കാതുകളിൽ കൈവെച്ച് അസ്വസ്ഥനായി ഒറ്റയ്ക്ക് അലഞ്ഞുതിരിയുന്നത് കണ്ട കെനിയൻ തലാബത്ത് ഡ്രൈവറായ കൊർണേലിയസ് സഹായിക്കാൻ താഹയെ സമീപിച്ചു.
ഇത്തരം സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒന്റാറിയോ സെന്റർ ഫോർ സ്‌പെഷ്യൽ നീഡ്‌സിൽ പരിശീലനം നേടിയ താഹ, തനിക്ക് ഓട്ടിസം ഉണ്ടെന്ന് അറിയിക്കുകയും പിതാവിന്റെ ഫോൺ നമ്പർ നൽകുകയും ചെയ്തു. തുടർന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ കൊർണേലിയസ് കുട്ടിയുടെ പിതാവുമായി ബന്ധപ്പെടുകയായിരുന്നു.
താഹയെ അപകടത്തിൽ നിന്ന് രക്ഷിച്ച വീരോചിതവും ദയയുള്ളതുമായ പ്രവർത്തനത്തിന് ഒന്റാറിയോ സെന്റർ ഫോർ സ്‌പെഷ്യൽ നീഡ്‌സ് കൊർണേലിയസിനു അംഗീകാരം നൽകി. മാനവികതയുടെ ഈ മഹത്തായ പ്രവൃത്തിക്ക് കേന്ദ്രത്തിൽ നിന്ന് അദ്ദേഹത്തിന് അഭിനന്ദന സർട്ടിഫിക്കറ്റും ലഭിച്ചു.
Content Highlights: Talabat rider saves child with special needs on busy road
