ദോഹ: ലെബനനിലെ ഖത്തർ അംബാസഡർ മുഹമ്മദ് ഹസ്സൻ ജാബർ അൽ ജാബർ ബെയ്റൂതിലെ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു. ലെബനൻ പ്രതിനിധി സംഘത്തിന്റെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു സന്ദർശനം.
സന്ദർശന വേളയിൽ അദ്ദേഹം ബെയ്റൂതിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഖത്തറി ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ സംഘവുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയിൽ ലെഫ്റ്റനന്റ് കേണൽ അൽ മൊഹന്നദി ടീമിന്റെ പ്രവർത്തനങ്ങളുടെ പുരോഗതിയെക്കുറിച്ചും ലെബനൻ സൈന്യവും സിവിൽ ഡിഫൻസുമായി ഏകോപിപ്പിച്ച് സ്ഫോടനത്തിൽ കാണാതായവരെ കണ്ടെത്തുന്നതിനായി ആവിഷ്ക്കരിക്കുന്ന പദ്ദതികളെ കുറിച്ചും അംബാസഡറുമായി ചർച്ച ചെയ്തു.
English Summary: Qatar Ambassador to Lebanon visits Qatar Search & Rescue team in Beirut
