29.1 C
Qatar
Sunday, April 19, 2026

ഖത്തറില്‍ ഇന്ന് 227 പുതിയ കൊറോണ വൈറസ്‌ കേസുകള്‍ സ്ഥിതീകരിച്ചു.

- Advertisement -

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഖത്തറില്‍ 227 കൊറോണ കേസുകള്‍ സ്ഥിതീകരിച്ചു. 214 പേര്‍ രോഗവിമുക്തരായി. ഇതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 2,888 ആയി. ഖത്തറില്‍ ആകെ കോവിഡ്‌ സ്ഥിതീകരിച്ചവരുടെ എണ്ണം 1,25,311 ആണ്. ഇതുവരെ വൈറസ്‌ ബാധിച്ച് 214 ഓളം പേരാണ് മരിച്ചത്.ഇന്ന് സ്ഥിതീകരിച്ച 227 കേസുകളില്‍ 218 എണ്ണം പ്രാദേശിക കേസുകളും 9 എണ്ണം വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,658 ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ മന്ത്രാലയം നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 7,64,925 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിച്ചത് 33 കേസുകളാണ്, ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന മൊത്തം രോഗികളുടെ എണ്ണം 437 ആയാണ് കണക്കാക്കുന്നത്. വൈറസ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണം എട്ട് രോഗികളെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് പ്രവേശിപ്പിച്ചു. തീവ്രപരിചരണത്തിൽ വൈദ്യസഹായം ലഭിക്കുന്ന ആകെ കേസുകളുടെ നിലവില്‍ 55 എണ്ണം ആയി.

- Advertisement -

COVID-19 ന്‍റെ നിയന്ത്രണങ്ങൾ ക്രമേണ ഖത്തറിൽ എടുത്തുകളയുമ്പോൾ, മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും തങ്ങളുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണ്.

Latest news
MORE IN LATEST NEWS

MOST POPULAR