ദോഹ: ഖത്തറില്‍ സംഘടിപ്പിക്കുന്ന ഫ്രഞ്ച് സാംസ്കാരിക വാരത്തിന്റെ പരിപാടി അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. ഖത്തർ സർവകലാശാല ഭരണകൂടം ഫ്രഞ്ച് സാംസ്കാരിക പരിപാടി അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചതായി തീരുമാനിച്ചുവെന്ന് ക്യൂ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടില്‍ അറിയിച്ചു.
ഇക്കാര്യത്തിൽ, ഇസ്ലാമിക വിശ്വാസം, ഇസ്ലാം പവിത്രത, ചിഹ്നങ്ങൾ എന്നിവയ്ക്കെതിരെയുള്ള മുൻവിധികൾ പൂർണ്ണമായും അംഗീകരിക്കാനാവില്ലെന്ന് സർവ്വകലാശാലാ ഭരണകൂടം വ്യക്തമാക്കി.കൂടാതെ ഇത്തരം പ്രതികരണങ്ങള്‍ സാർവത്രിക മാനുഷിക മൂല്യങ്ങളെയും, സമകാലിക സമൂഹങ്ങളെല്ലാം വിശ്വസിക്കുന്ന ഉയർന്ന ധാർമ്മിക തത്വങ്ങളെയും ദോഷകരമായി ബാധിക്കുന്നുവെന്നും” ക്യു ട്വിറ്റർ അക്കൗണ്ടിൽ പറഞ്ഞു .
പ്രവാചകനിന്ദ നടത്തിയ അധ്യാപകൻ കൊല്ലപ്പെട്ടതിൽ തുടർന്ന് ഫ്രാൻസിൽ ഇസ്ലാമിനെതിരെ നടക്കുന്ന വിവിധ നീക്കങ്ങൾക്കെതിരെ ഖത്തറിൽ പ്രതിഷേധമാണ് നടക്കുന്നത്. അതിന്റെ ഭാഗമാണ് ഈ തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി ഉപഭോക്താക്കളുടെ ആവശ്യപ്രകാരം അല്‍ മീറ കണ്‍സ്യൂമര്‍ കമ്പനി അവരുടെ ശാഖകളില്‍ നിന്ന് ഫ്രഞ്ച് ഉല്പന്നങ്ങള് നീക്കം ചെയ്തിട്ടുണ്ട്.
