ദോഹ : ഖത്തറിലെ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് അധികൃതര്‍. എ.ടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്ന തുക പരിമിതപ്പെടുത്തി എന്നരീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് പ്രതികരണവുമായാണ് ഖത്തര്‍ സെന്റ്രല്‍ ബാങ്ക് രംഗത്തുവന്നത്.

സോഷ്യല്‍ മീഡിയയിലൂടെയാണ് ഖത്തറിലെ എടി.എമ്മുകളില്‍ നിന്ന് ഇനി മുതല്‍ 5,000 റിയാല്‍ മാത്രം പിന്‍വലിക്കാന്‍ കഴിയൂ എന്ന വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ അത്തരത്തിലൊരു സര്‍ക്കുലര്‍ ബാങ്ക് ഇറക്കിയിട്ടിലെന്നും അത് വ്യാജമാണെന്നും ക്യൂ.സി.ബി വ്യക്തമാക്കി.
