ദോഹ : പുതുതായി ആരംഭിച്ച ബര്‍ലിന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്ന ആദ്യവിമാനമായി ഖത്തര്‍ എയര്‍വേയ്സ്. എയര്‍ബസ് A350900 ആണ് ഇന്നലെ ബര്‍ലിന്‍ വിമാനത്താവളത്തിലെ തെക്ക് റണ്‍വേയില്‍ ലാന്‍ഡ് ചെയ്തത്.
ബര്‍ലിന്‍ വിമാനത്താവളത്തില്‍ നിന്ന് ഖത്തര്‍ എയര്‍ബസിന് വാട്ടര്‍ കാനോണ്‍ സ്വീകരണം ലഭിച്ചു. വിമാനത്താവളത്തിലേയ്ക്ക് ആദ്യമായി പറന്നിറങ്ങാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ഖത്തര്‍ എയര്‍വേയ്സിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.
