29.4 C
Qatar
Sunday, April 19, 2026

ഇഹ്തിറാസ് ആവര്‍ത്തിച്ച് ഡിലീറ്റ് ചെയ്യരുതെന്ന് അധികൃതര്‍.

- Advertisement -

ദോഹ : കൊവിഡ് കാലയളവില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനായ ഇഹ്തിറാസ് ആവര്‍ത്തിച്ച് ഡിലീറ്റ് ചെയ്യരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനങ്ങള്‍ക്ക് കൃത്യമായ വിവരം എത്തിക്കാനായാണ്‌ ആപ്ലിക്കേഷന്‍ സജ്ജമാക്കിയത്. ഇതിലൂടെ ഇഹ്തിറാസ് ആപ്പ് ശേഖരിച്ച അതുവരെയുള്ള വിവരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം പ്രവണത ഒഴിക്കണമെന്നാണ് അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചത്.

അതേസമയം ആപ്പ് ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ആഭ്യന്തര മന്ത്രലാലയം പ്രതിജ്ഞാബദ്ധരാണ്. 109 എന്ന നമ്പറില്‍ വിളിച്ചാല്‍ ജനങ്ങളുടെ ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കപ്പെടുന്നതാണെന്നും ആഭ്യന്തര മന്ത്രലയം ട്വിറ്ററിലൂടെ അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR