32.9 C
Qatar
Monday, April 20, 2026

ഇന്ത്യയിൽ പൊതുവിപണിയിൽ വാക്‌സിൻ ലഭ്യമാകാൻ ഇനിയും കാത്തിരിക്കണം.

- Advertisement -

ഇന്ത്യയിൽ കോവിഡ് വാക്‌സിൻ പൊതുവിപണിയിൽ ഉടൻ ലഭ്യമാകില്ലെന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ.  വാക്‌സിൻ എന്ന് പൊതു വിപണിയിൽ എത്തുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല.അടുത്ത മാസം ഏഴു മുതൽ ഒമ്പതു മാസത്തിനുള്ളിൽ മുൻഗണന വിഭാഗത്തിലുള്ളവർക്കു വാക്‌സിൻ ലഭിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത് .

ഇന്ത്യയിൽ അടിയന്തര അനുമതി നൽകുന്ന വാക്‌സിനുകൾക്കൊന്നും രാജ്യത്തോ വിദേശത്തോ വിപണി അംഗീകാരം ലഭിച്ചിട്ടില്ല. എല്ലാ ക്ലിനിക്കൽ ഘട്ടങ്ങളുടെയും പൂർണമായ അവലോകനത്തിന് ശേഷം മാത്രമേ പൊതു വിപണിയിൽ വാക്‌സിൻ വിൽക്കുവാൻ അംഗീകാരം നൽകുന്നതിനെ കുറിച്ച് ആലോചികൊകയൊള്ളു.

- Advertisement -

നിശ്ചിത സമയപരിധിക്കുള്ളിൽ വാക്‌സിൻ നിർമാതാക്കൾ മുഴുവൻ വിവരങ്ങളും സമർപ്പിക്കും. ഇത് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ പരിശോധിച്ച് അംഗീകാരം നൽകണം. മൂണാമഘട്ട ക്ലിനിക്കൽ ട്രിയലിന്റെ സമ്പൂർണ അവലോകനത്തിന് ശേഷമേ അന്തിമ അംഗീകാരം നൽകുകയൊള്ളു എന്ന് രാജേഷ് ഭൂഷൺ അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR