29.4 C
Qatar
Sunday, April 19, 2026

ഒരുവിഭാഗം ലോകക്കപ്പ് തൊഴിലാളികളെ ഖത്തർ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്

- Advertisement -

ദോഹ: കൊറോണ വൈറസ്‌ വ്യാപനം മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഖത്തര്‍ ലോക കപ്പ് തൊഴിലാളികളില്‍ ചിലരെ പിരിച്ചു വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുംബൈ ആസ്ഥാനമായ ഫസ്റ്റ് പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോക കപ്പിന്റെ നിര്‍മാണ ചുമതലയുള്ള സുപ്രീം കമ്മറ്റി ചെയര്‍മാന്‍ അല്‍ തവാദിയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. നിലവില്‍ കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയല്ല തൊഴിലാളികളുടെ കൂട്ടപിരിച്ചു വിടലിന് കരണമാവുന്നതെന്ന് ഖത്തര്‍ പ്രാദേശിക പത്രങ്ങള്‍ വിശദീകരിക്കുന്നുണ്ടെങ്കിലും സാഹചര്യങ്ങള്‍ മറിച്ചാണെന്ന് പ്രാദേശിക പത്രം ചൂണ്ടിക്കാട്ടുന്നുണ്ട്.

- Advertisement -

ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതു മേഖല സ്ഥാപനങ്ങള്‍ എല്ലാം തന്നെ തൊഴിലാളികളെ പിരിച്ചു വിടലിന് വിധേയമാക്കുകയാണെന്ന് നേരത്തെ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലോക കപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ എണ്‍പത്തിയഞ്ചു ശതമാനവും പൂര്‍ത്തീകരിക്കപ്പെട്ടതായും അടുത്ത ഘട്ടത്തില്‍ കൂടുതല്‍ വിദഗ്ധ തൊഴിലാളികളുടെ സേവനങ്ങളാണ് ആവശ്യമെന്നനും അല്‍ തവാദി കഴിഞ്ഞ ദിവസം ഒരു അന്തരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

- Advertisement -

English summary; A report says that Qatar to dismiss a group of workers in world cup project due to financial crisis

Latest news
MORE IN LATEST NEWS

MOST POPULAR