- Advertisement -
മൂന്നര വർഷത്തെ ഉപരോധത്തിന് ശേഷം ഖത്തർ-സൗദി അതിർത്തിയിലെ സൽവ ക്രോസിങ് തുറന്നത് മുതൽ സൗദിയിലേക്ക് 167 ഖത്തർരി വാഹനങ്ങൾ പ്രവേശിച്ചതായി റിപ്പോർട്ട് .
സൽവ ക്രോസിങ്ങിലെ കസ്റ്റമേസ് ഡിറക്ടർ അലി അൽ അകലഹബിയെ പറഞ്ഞു. അതെസമയം, ഖത്തർ-സൗദി അതിർത്തി ചരക്ക് നീക്കത്തിനും തീർത്ഥാടനം, വിനോദ സഞ്ചാരം തുടങ്ങിയ നടപടികൾ ക്രമങ്ങൾക്കും ഉടൻ തന്നെ തുറന്നു നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
- Advertisement -
ഖത്തറിൽ നിന്നുള്ള യാത്രക്കാരെയും മറ്റും ഇടപാടുകാരെയും വരവേൽക്കാൻ സൗദി ഭരണകൂടം ആവേശപൂർവം കാത്തിരിക്കുകയാണെന്ന് സൗദി കിരീടാവകാശി ഇബ്നു സൽമാൻ ചൂണ്ടിക്കാട്ടി. ഈ കഴിഞ്ഞ ശനിയാഴ്ചയാണ് ഖത്തറിൽ നിന്നും സൽവ ക്രോസിങ് വഴി യാത്രക്കാർക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകി തുടങ്ങിയത്.
