22.6 C
Qatar
Thursday, April 16, 2026

അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള ദയാധനം കൈമാറി, സൗദി ജയിലിൽ നിന്നുള്ള മോചനം ഉടനുണ്ടായേക്കും

- Advertisement -

റിയാദ്: അബ്ദുൽ റഹീമിന്റെ മോചനത്തിനായി ദയാധനമായി
നൽകാനുള്ള 34 കോടി രൂപ കൈമാറി. റിയാദ് ഇന്ത്യൻ എംബസിയുടെ നിർദേശ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചതായി റിയാദിലെ അബ്‌ദുൽ റഹീം നിയമ സഹായ സമിതി അറിയിച്ചു. പണം ഇന്ന് ഉച്ചയോടെയാണ് നാട്ടിലെ അബ്ദു‌ൽ റഹീം നിയമ സഹായ സമിതി ട്രസ്റ്റ‌് ഭാരവാഹികൾ വിദേശ കാര്യമന്ത്രാലയത്തിന് കൈമാറിയത്.

ബുധനാഴ്ച്ച വൈകീട്ടാണ് ഫണ്ട് കൈമാറാനുള്ള എംബസിയുടെ നിർദേശം റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിന് ലഭിച്ചത്. പണം കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന സത്യവാങ്മൂലവും റഹീമിൻ്റെ കുടുംബം ഇന്ന് രാവിലെ എംബസിയിലെത്തിച്ചു.

- Advertisement -

എംബസി കോടതിയുടെ പേരിലുള്ള സർട്ടിഫൈഡ് ചെക്ക് ഗവർണറേറ്റിന് വൈകാതെ തന്നെ കൈമാറും. ചെക്ക് കിട്ടിയാലുടൻ അനുരഞ്ജന കരാറിൽ ഒപ്പ് വെക്കാൻ കൊല്ലപ്പെട്ട അനസിന്റെ അനന്തരാവകാശികളോ അല്ലെങ്കിൽ കോടതി സാക്ഷ്യപ്പെടുത്തിയ പവർ ഓഫ് അറ്റോണിയുള്ള വക്കീലോ ഗവർണറേറ്റിനു മുമ്പാകെ ഹാജരാകും.

അതേ സമയം തന്നെ റഹീമിന്റെ വക്കീലും ഗവർണറേറ്റിലെത്തി കരാറിൽ ഒപ്പിടും. അതിനു ശേഷം കരാർ ഉൾപ്പടെയുള്ള രേഖകൾ ഗവർണറേറ്റിൽ നിന്ന് കോടതിയിലേക്ക് നൽകും. കോടതി രേഖകൾ പരിശോധിച്ചതിന് ശേഷം നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചു തുടർ നീക്കങ്ങൾ നടത്തുമെന്നും അബ്ദുൽ റഹീം സഹായസമിതി അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR