23.5 C
Qatar
Saturday, April 18, 2026

ഖത്തറിൽ ഈ വരാന്ത്യം തിരക്കേറും, ഏഷ്യൻ കപ്പ്‌ പ്രമാണിച്ച് നിരവധി വിനോദ പരിപാടികൾ

- Advertisement -

ദോഹ: ഖത്തറിൽ തിരക്കേറിയ വാരാന്ത്യമാണ് ഇത്തവണ. എഎഫ്സി ഏഷ്യൻ കപ്പ് മത്സരങ്ങൾക്കൊപ്പം ഒട്ടേറെ വിനോദ, കലാപരിപാടികളാണ് ഖത്തറിൽ ഒരുങ്ങുന്നത്. ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ ഏഷ്യൻ സിറ്റി അക്കോമഡേഷൻ, ഇൻഡസ്ട്രിയൽ ഏരിയയിലെ ബർവ ബരാഹ ഫുട്ബോൾ ഗ്രൗണ്ട്, അൽഖോർ ഇൻഡസ്ട്രിയൽ ഏരിയയിലെ ബർവ വർക്കേഴ്‌സ് റിക്രിയേഷൻ കോംപ്ലക്‌സ് എന്നിവിടങ്ങളിൽ ഇന്ന് വൈകിട്ട് 4 മുതൽ രാത്രി 11 വരെ ഏഷ്യൻ കപ്പ് ആഘോഷപരിപാടികൾ ഉണ്ടായിരിക്കും.

അൽബിദ്ദ പാർക്കിലെ എക്സ്പോ വേദിയിലെ കൾചറൽ സോണിൽ ഏഷ്യൻ കപ്പ് ഫാൻ ഫെസ്റ്റിവലിൽ വൈകുന്നേരം മുതൽ കായിക, വിനോദ, സാംസ്ക‌ാരിക പരിപാടികൾ, മുഷെരിബ് ഡൗൺ ടൗൺ ദോഹയിൽ വൈകുന്നേരം മുതൽ മത്സരങ്ങളുടെ തൽസമയ സംപ്രേഷണം, വിനോദ പരിപാടികൾ കത്താറ കൾചറൽ വില്ലേജിൽ വൈകിട്ട് 3 മുതൽ രാത്രി 11 വരെ ഏഷ്യൻ കപ്പ് ആഘോഷ പരിപാടികൾ, ലുസെയ്ൽ ബൗളെവാർഡിൽ വൈകിട്ട് 4 മുതൽ പുലർച്ചെ 12 വരെ ഹലോ ഏഷ്യ ഫെസ്റ്റിവൽ എന്നിവ നടക്കും

- Advertisement -

● മുഷെരിബ് ഡൗൺ ടൗൺ ദോഹയിൽ വൈകുന്നേരം മുതൽ മത്സരങ്ങളുടെ തൽസമയ സംപ്രേഷണം, വിനോദ പരിപാടികൾ.

● കത്താറ കൾചറൽ വില്ലേജിൽ വൈകിട്ട് 3 മുതൽ രാത്രി 11 വരെ ഏഷ്യൻ കപ്പ് ആഘോഷ പരിപാടികൾ.

- Advertisement -

● ലുസെയ്ൽ ബൗളെവാർഡിൽ വൈകിട്ട് 4 മുതൽ പുലർച്ചെ 12 വരെ ഹലോ ഏഷ്യ ഫെസ്റ്റിവൽ.

Latest news
MORE IN LATEST NEWS

MOST POPULAR