ദോഹ: ഖത്തർ കൊവിഡ് നിയന്ത്രണങ്ങൾ എടുത്ത് കളയുന്നതിന്റെ രണ്ടാം ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ സന്ദർശകരെ ആവേശപൂർവം വീണ്ടും സ്വീകരിക്കാനൊരുങ്ങി ദോഹ ഫെസ്റ്റിവൽ സിറ്റി.
മാളിലെ എല്ലാ റീട്ടെയ്ൽ ഷോപ്പുകളും തുറക്കുന്നതായിരിക്കും. കൂടാതെ റെസ്റ്റോറന്റുകളിൽ ടേക്ക് എവേ, ഹോം ഡെലിവറി സംവിധാനങ്ങളും ഉണ്ടാവുമെന്നും അധികൃതർ അറിയിച്ചു.
മാളിന്റെ പ്രവർത്തനശേഷി അമ്പത് ശതമാനമാക്കിയാണ് വർധിപ്പിച്ചത്.
മാളിലെത്തുന്ന 12 വയസ്സിന് മുകളിലുള്ള കുട്ടികളുടെ എഹ്തെറാസ് ആപ്പിലെ ഗ്രീൻ കോഡ് നിർബന്ധമായും കാണിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
സന്ദർശകർ നിർബന്ധമായും മാസ്ക് ധരിക്കണം,
സാമൂഹിക അകലം തുടങ്ങി കൃത്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെന്നും അറിയിച്ചു.
