ദോഹ: ഈ വര്‍ഷം ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പില്‍ വളണ്ടിയറാകാന്‍ ഇനിയും അവസരമൊരുക്കി ഫിഫ. വോളന്റിയറായി ഖത്തർ ലോകകപ്പിന്റെ ഭാഗമാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഉടൻ ഫിഫയുടെ https://volunteer.fifa.com എന്ന വളണ്ടിയര്‍ വെബ്സൈറ്റ് വഴി ഇപ്പോള്‍ തന്നെ രജിസ്റ്റർ ചെയ്യാം. ഫിഫ വളണ്ടിയര്‍മാരാകാന്‍ നേരത്തേ അപേക്ഷിച്ചവരുടെ ഇന്റർവ്യൂ പുരോഗമിക്കുന്നതിന് ഇടയിലാണ് ഫിഫ വീണ്ടും വളണ്ടിയറാവാന്‍ അപേക്ഷ ക്ഷണിച്ചതായുള്ള പുതിയ ഉത്തരവ്.
മലയാളികൾ ഉൾപ്പെടെ ഒരുപാട് ഇന്ത്യൻ പൗരന്മാർ ഭാഗമാവുന്ന വലിയ വോളന്റീർ ടീമിനെയാണ് ഫിഫ ഒരുക്കികൊണ്ടിരിക്കുന്നത്.
മല്‍സര വേദികള്‍, പരിശീലന സ്റ്റേഡിയങ്ങള്‍, വിമാനത്താവളങ്ങള്‍, ഫാന്‍ സോണ്‍ ഉള്‍പ്പെടെ 45ഓളം മേഖലകളിലായി 20000 വളണ്ടിയര്മാരെയാണ് ലോകകപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഫിഫ നിയമിക്കുന്നത്. 2022 ഒക്ടോബര്‍ ഒന്നിന് 18 വയസ്സ് തികയുന്ന ഏതൊരാൾക്കും ഇതിനവസരം ഫിഫ ഒരുക്കിയിട്ടുണ്ട്.
നിബന്ധനകൾ:
- 2022 ഒക്ടോബര്‍ ഒന്നിന് 18 വയസ്സ് തികയുന്ന ആര്‍ക്കും അപേക്ഷിക്കാം.
- ഇംഗ്ലീഷ് ഭാഷ സംസാരിക്കാനുള്ള കഴിവാണ് മറ്റൊരു സുപ്രധാന നിബന്ധന.
- ലോകകപ്പ് വേളയില്‍ ചുരുങ്ങിയത് 10 ഷിഫ്റ്റിലെങ്കിലും വളണ്ടിയര്‍ സേവനമനുഷ്ടിക്കാന്‍ കഴിയണം.
- വളണ്ടിയറായി മുന്‍ പരിചയമില്ലാത്തവര്‍ക്കും അപേക്ഷിക്കാം.
- നിലവില്‍ ഫിഫയുടെ വളണ്ടിയര്‍ കമ്മ്യൂണിറ്റി അക്കൗണ്ടുള്ളവര്‍ യൂസര്‍നെയിമും പാസ് വേഡും നല്‍കി ലോഗില്‍ ചെയ്താല്‍ രജിസ്റ്റര്‍ ചെയ്യാനാവും അല്ലാത്തവർ പുതിയ കമ്മ്യൂണിറ്റി അകൗണ്ട് തുടങ്ങി സൈൻ അപ്പ് ചെയ്യാവുന്നതാണ്.
