ദോഹ: നിരവധി പുതിയ തൊഴില്‍ അവസരങ്ങള്‍ പ്രഖ്യാപിച്ച് ഖത്തറിലെ 2300ഓളം സ്വകാര്യ കമ്പനികള്‍. ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് അധികൃതരുമായി ബന്ധപ്പെട്ട് ഖത്തറിലെ പ്രാദേശിക ഇംഗ്ലീഷ് വാര്‍ത്ത പോര്‍ട്ടലാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായ ആളുകൾക്കാവും മുൻഗണന നൽകുക. ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ആയിരിക്കും റിക്രൂട്ട്‌മെന്റ് നടത്തുക. ഖത്തറിലെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന 2300 കമ്പനികളാണ് ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് വെബ്‌സൈറ്റ് വഴി കരാറിലെത്തിയിരിക്കുന്നത് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് വന്നാല്‍ ഉടന്‍ തന്നെ തൊഴിൽ അന്വേഷകർക്ക് ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഔദ്യോഗിക വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്തു തൊഴിലവസരങ്ങള്‍ക്കായി അപേക്ഷകള്‍ നൽകാൻ കഴിയും. ഓണ്‍ലൈന്‍ വഴിയാവും ആദ്യ ഘട്ടത്തിൽ റിക്രൂട്ട്മെന്റ് നടത്തുക എന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
English summary; Around 2300 Private companies in Qatar announces new job offers
