ദോഹ: രാജ്യത്തുടനീളം ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിന് നടപ്പാലങ്ങൾ നിർമ്മിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ദോഹ എക്സ്പ്രസ്സ് വേയിൽ നടപ്പാലം നിർമ്മിക്കുമെന്ന് അറിയിച്ച് പൊതുമരാമത്ത് വകുപ്പ് ‘അഷ്ഗൽ’. നാസർ ബിൻ സൽമീൻ അൽ സുവൈദി ജംഗ്ഷനു സമീപമുള്ള അൽ മിർകാബ് അൽ ജദീദ് സ്ട്രീറ്റിനും തൽഹ ബിൻ ഖാലിദ് സ്ട്രീറ്റിനുമിടയിലുള്ള ദോഹ എക്സ്പ്രസ് ഹൈവേയിലാണ് (അൽ അമീർ സ്ട്രീറ്റ്) സ്റ്റീൽ സ്ട്രക്ചർ നടപ്പാലം സ്ഥാപിക്കുന്നത്.
യാത്രാക്കുരുക്ക് ഇല്ലത്ത സുഗമമായ ഗതാഗതം, കാൽനടയാത്രക്കാർക്ക് ഉണ്ടാകാനിടയുള്ള അപകടങ്ങൾ കുറയ്ക്കുക എന്നിവയാണ് നടപ്പാലം നിർമ്മിക്കുന്നതിലൂടെ അഷ്ഗൽ ലക്ഷ്യം വക്കുന്നത്. 2020 അവസാനത്തോടെയാവും നടപ്പാലം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കാലയളവിൽ ദോഹ എക്സ്പ്രസ് ഹൈവേ ഭാഗികമായി അടക്കുമെന്ന് അഷ്ഗൽ അറിയിച്ചു. ഈ സമയങ്ങളിൽ ഗതാഗതം രണ്ട് ദിശകളിലും അടയ്ക്കും. പ്രധാന റോഡ് ആയ അൽ റയ്യാൻ ഇന്റർചേഞ്ചിൽ നിന്ന് നാസർ ബിൻ സൽമീൻ അൽ സുവൈദി ഇന്റർചേഞ്ചിലേക്കുള്ള 3.2 കിലോമീറ്റർ ദൂരം വരെയാവും അടയ്ക്കുക.
ഈ കാലയളവിൽ, അൽ ഷമാലിൽ നിന്ന് ദോഹ എക്സ്പ്രസ് വേ വഴി വരുന്ന യാത്രക്കാർക്ക് അൽ റയ്യൻ ഇന്റർചേഞ്ചിന് ശേഷം സർവീസസ് റോഡിലൂടെ നാസർ ബിൻ സൽമീൻ അൽ സുവൈദി ഇന്റർചേഞ്ചിൽ എത്തിച്ചേരാൻ കഴിയും. അവിടെ നിന്നും അൽ വാബ് സ്ട്രീറ്റിലേക്ക് വലത്തേക്ക് തിരിയുക. റൌണ്ട് എബൗട്ടിലൂടെ അഹമ്മദ് ബിൻ തൈമിയ സ്ട്രീറ്റിലേക്ക് മടങ്ങുക, തുടർന്ന് സൌത്ത് തിൽഹ ബിൻ ഖാലിദ് സ്ട്രീറ്റ്, അൽ മഷാഫ് സ്ട്രീറ്റ് എന്നിവയിലേക്ക് തിരിയുക, സൌത്ത് ദോഹ എക്സ്പ്രസ് വേയിലേക്ക് തിരിയുക, അവിടെ നിന്നും യാത്രക്കാർക്ക് ലക്ഷ്യസ്ഥാങ്ങളിൽ എത്തിച്ചേരാൻ സാധിക്കും.
മറുവശത്ത്, ദോഹയിൽ നിന്ന് ദോഹ എക്സ്പ്രസ് വേ വഴി നോർത്തിലേക്ക് പോകുന്ന യാത്രക്കാർ അൽ മിർകാബ് അൽ ജദീദ് സ്ട്രീറ്റിലേക്ക് വലത്തോട്ട് തിരിഞ്ഞ് ഇടത്തേക്ക് മുഹമ്മദ് ബിൻ അൽ കാസിം സ്ട്രീറ്റിലേക്ക് അൽ സദ് സ്ട്രീറ്റിലേക്ക് തിരിയണം, തുടർന്ന് വലത്തേക്ക് ജോവാൻ സ്ട്രീറ്റിലേക്ക് തിരിയുക, തുടർന്ന് ഒളിമ്പിക് ഇന്റർചേഞ്ച് ഇടത്തേക്ക് തിരിയുക എന്നിട്ട് ദോഹ എക്സ്പ്രസ് ഹൈവേയിലേക്ക് മടങ്ങി വടക്ക് ദിശയിൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ സാധിക്കും.
English Summary: Ashgal begins construction of pedestrian bridge steel construction on Doha Expressway
