ഖത്തറിലെ റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവത്കരണത്തിന്റെ സൂപ്പർവൈസറി കമ്മിറ്റി, സെൻട്രൽ ദോഹയിലെ ഡെവലപ്പ്മെന്റ് / ബ്യൂട്ടിഫിക്കേഷൻ പദ്ധതിയിലെ മൂന്നാം പാക്കേജിന്റെ ഭാഗമായി അൽ ഖുബിബ് മസ്ജിദ് പ്ലാസ പദ്ധതി നടപ്പാക്കുമെന്ന് ഖത്തർ പൊതുമരാമത്ത് അതോറിറ്റി(അഷ്ഘൽ) പ്രഖ്യാപിച്ചു. 2022 ൽ പ്ലാസ പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഖത്തർ പൈതൃകത്തിന്റെ ഘടകങ്ങളാണ് പ്ലാസയുടെ രൂപകൽപ്പനയ്ക്ക് പ്രചോദനമായതെന്ന് സൂപ്പർവൈസറി കമ്മിറ്റിയിലെ പ്രോജക്ട് ഡിസൈൻ മാനേജർ എങ് ലൈല ജാസിം സേലം പറഞ്ഞു. സൂഖ് വാഖിഫിലെ അൽ ഖുബീബ് മസ്ജിദിന് സമീപമുള്ള പ്ലാസയും പ്രദേശത്തെ പഴയ മാർക്കറ്റുകളായ ഡെയ്‌റ സൂക്ക്, അൽ ജാബർ സൂക്ക് തുടങ്ങിയവയും രൂപകല്പനയെ സ്വാധീനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദൈനംദിന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ആളുകൾ ഒത്തുചേരുന്ന ഓപ്പൺ എയർ ഖത്തർ മജ്ലിസ് ഇതിന്റെ ഡിസൈൻ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്ലാസയിലെ ഫ്ലോറുകളുടെയും ഇടനാഴികളുടെയും ആകൃതി വിവിധ ആകൃതികളിലും നിറങ്ങളിലും രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്ന് എങ് ലൈല കൂട്ടിച്ചേർത്തു.
അലി ബിൻ അബ്ദുള്ള സ്ട്രീറ്റ്, അൽ ജാബർ സ്ട്രീറ്റ്, അൽ അഹ്മദ് സ്ട്രീറ്റ് എന്നീ സ്ഥലങ്ങൾക്ക് ചുറ്റുമുള്ള കാൽനട പാതകളിലൂടെ പ്ലാസയ്ക്ക് മൂന്ന് വശങ്ങളിൽ നിന്നും പ്രവേശനമുണ്ടെന്ന് എംഗ് ലൈല കൂട്ടിച്ചേർത്തു. മസ്ജിദ് ഭാഗത്ത് നിന്നും എളുപ്പത്തിൽ ഇവിടേക്ക് എത്തിച്ചേരാനാകും.
