28.9 C
Qatar
Thursday, April 16, 2026

ഇ-റിംഗ് റോഡ് നിർമാണപ്രവർത്തനങ്ങൾക്കായി താത്കാലികമായി അടച്ചിടുന്നുവെന്നു അഷ്ഘൽ

- Advertisement -

ദോഹ: മെസൈമീർ ഇന്റർചേഞ്ചിലെ ഇ-റിംഗ് റോഡിലേക്കും തിരിച്ചും ട്രാഫിക് നീക്കം താൽക്കാലികമായി നിർത്തിവച്ചതായി അഷ്ഗൽ പ്രഖ്യാപിച്ചു. 

2021 സെപ്റ്റംബർ 24 വെള്ളിയാഴ്ച പുലർച്ചെ 1 മണി മുതൽ 12 മണി വരെ അടച്ചിടും. ട്രാഫിക് വകുപ്പുമായി ഏകോപിപ്പിച്ച് ഈ പ്രദേശത്ത് ഒരു പുതിയ കാൽനട പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ്.

- Advertisement -

ഇ-റിംഗ് റോഡിലേക്ക് വാഹനത്തിൽ വരുന്നവർ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ ദോഹ എക്സ്പ്രസ് വേയുടെ തെക്ക് ഭാഗം ഉപയോഗിക്കാവുന്നതാണ്. ഇ-റിംഗിൽ നിന്ന് മെസൈമീർ കവലയിലേക്ക് പോകുന്നവർ നജ്മ സ്ട്രീറ്റ് മുതൽ ഡി റിംഗ് റോഡ് വരെയുള്ള റോഡ് ഉപയോഗിക്കുകയോ അല്ലെങ്കിൽ അസദ് ബിൻ അൽ ഫുറാത്ത് സെന്റ് വഴി ലക്ഷ്യസ്ഥാനത്തെത്തുകയോ ചെയ്യാം.

ഈ ട്രാഫിക് മാറ്റത്തെക്കുറിച്ച് റോഡ് ഉപയോക്താക്കളെ അറിയിക്കാൻ പൊതുമരാമത്ത് അതോറിറ്റി സൈൻബോർഡുകൾ സ്ഥാപിക്കും. കൂടാതെ എല്ലാ റോഡ് ഉപയോക്താക്കളും അവരുടെ സുരക്ഷക്കായി അനുവദനീയമായ വേഗപരിധി പാലിക്കാനും സൈൻബോർഡുകൾ പിന്തുടരാനും ആവശ്യപ്പെട്ടു.

Latest news
MORE IN LATEST NEWS

MOST POPULAR