29.2 C
Qatar
Thursday, April 16, 2026

മെഹൈർജ ഇന്റർസെക്ഷൻ ഭാഗികമായി തുറന്നിടുമെന്ന് ഖത്തർ പൊതുമരാമത്ത് അതോറിറ്റി

- Advertisement -

പൊതുമരാമത്ത് അതോറിറ്റി (അഷ്ഘാൽ) ഇന്ന് അൽ വാബ് സ്ട്രീറ്റിലെ മെഹൈർജ ഇന്റർസെക്ഷനിലെ ഇടത് -വലത് വളവുകളും പ്രധാന തെരുവും ഉൾപ്പെടെയുള്ള റോഡുകൾ ഗതാഗതത്തിനായി തുറക്കും. ജനറൽ ട്രാഫിക് ഡയറക്ടറേറ്റിന്റെ ഏകോപനത്തിലായിരിക്കും തുറക്കുന്നത്.

ഹോൾസെയിൽ മാർക്കറ്റ് സ്ട്രീറ്റിൽ നിന്ന് വരുന്ന റോഡ് ഉപയോക്താക്കൾക്ക് അൽ വാബ് സ്ട്രീറ്റിലൂടെ ലക്ഷ്യസ്ഥാനത്ത് എത്താൻ മെഹൈർജ ഇന്റർസെക്ഷൻ ഉപയോഗിക്കാം.
അൽ വാബ് സ്ട്രീറ്റിൽ നിന്ന് വരുന്ന റോഡ് ഉപയോക്താക്കൾക്ക് ഇപ്പോൾ മെഹൈർജ ഇന്റർസെക്ഷൻ ഉപയോഗിച്ച് ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞ് ഹോൾസെയിൽ മാർക്കറ്റ് സ്ട്രീറ്റിലെ ലക്ഷ്യസ്ഥാനത്ത് എത്താം.

Latest news
MORE IN LATEST NEWS

MOST POPULAR