ദോഹ: റുവൈസ് തുറമുഖത്ത് ഹാഷിഷ് കടത്താനുള്ള ശ്രമത്തെ മാരിടൈം കസ്റ്റംസ് പിടികൂടി. ഫ്രൂട്ട് കണ്ടെയ്നരിന്റെ പിന്‍ഭാഗത്ത് എക്സ്-റെ മെഷീന്‍ ഉപയോഗിച്ചാണ് ഹാഷിഷ് കടത്താന്‍ ശ്രമിച്ചത്. 8.4 കിലോഗ്രാം ഭാരം വരുന്ന പാക്കറ്റ് മയക്കുമരുന്നാണ് കസ്റ്റംസ് അധികൃതര്‍ കണ്ടെത്തിയത്.
അനധികൃത ലഹരിവസ്തുക്കള്‍ രാജ്യത്തേക്ക് കടതുന്നതിനെതിരെ അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൂടാതെ കസ്റ്റംസ് അധികൃതര്‍ക്കായി ഏറ്റവും പതിയ ഉപകരണങ്ങളും പുതിയ പരിശീലനങ്ങളും കസ്റ്റംസ് നേതൃത്വം നല്‍കുന്നുണ്ട്. യാത്രക്കാരുടെ ശരീരഭാഷ വായിക്കുകയും കള്ളകടത്തുക്കാര്‍ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെ കുറിച്ചുള്ള പരിശീലനങ്ങളും നല്‍കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസം മുന്‍പും റുവൈസ് തുറമുഖത്ത് നിന്ന് കസ്റ്റംസ് ഹാഷിഷ് പിടികൂടിയിരുന്നു.
