21.9 C
Qatar
Thursday, April 16, 2026

ഖത്തറിലെ തൊഴിലാളികൾക്ക് ആശ്വാസമായി ഔകാഫിന്റെ ഭക്ഷ്യ വിതരണ പദ്ധതി

- Advertisement -

ദോഹ: 1500 കുടുംബങ്ങൾക്കും, 2500 തൊഴിലാളികൾക്കും ഔകാഫ് മന്ത്രാലയത്തിന്റെ ഈ വർഷത്തെ ഭക്ഷ്യ വിതരണ പദ്ധതിയിൽ പരിഗണിക്കും. അർഹരായവർക്ക് ആവശ്യമായ ഏല്ലാ ഭക്ഷണ സാധനങ്ങളും എത്തിച്ചു കൊടുക്കും.

കോവിഡ് പാൻഡെമിക് ആരംഭിച്ചത് മുതൽ കഴിഞ്ഞ വർഷം ഔകാഫ് മന്ത്രാലയം തുടങ്ങിയ സംരംഭങ്ങളിൽ ഒന്നാണിതെന്നു എൻ‌ഡോവ്‌മെൻറ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ഡോ. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഘനേം വ്യക്തമാക്കി.

- Advertisement -

പരിശുദ്ധ റമദാൻ മാസത്തിൽ എല്ലാവര്ക്കും മാന്യമായ രീതിയിൽ ഇഫ്താറിനുള്ള വകയൊരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഖത്തറി ഭക്ഷ്യ സംരക്ഷണ സാമൂഹിക സംഘടനയായ ഹിഫ്സ് അൽ നഈമ സെന്ററുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR