25.5 C
Qatar
Sunday, April 19, 2026

ദോഹയിൽ നിയമലംഘനം നടത്തിയ മൂന്നോളം ഭക്ഷണശാലകൾ അടപ്പിച്ച് ബലദിയ

- Advertisement -

ദോഹ: ഈ വർഷം ആദ്യ പകുതിയിൽ അൽ ഷമാൽ മുനിസിപ്പാലിറ്റി ഭക്ഷ്യ സ്ഥാപനങ്ങളിൽ മൂവായിരത്തിലധികം പരിശോധനകൾ നടത്തി വകുപ്പ് ഉദ്യോഗസ്ഥർ. പരിശോധനക്ക് ശേഷം മൂന്ന് ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും, 15 ഇടങ്ങളിൽ നിയമലംഘനങ്ങളും രേഖപ്പെടുത്തി.

ഈ കാലയളവിൽ, ഉദ്യോഗസ്ഥർ മുനിസിപ്പാലിറ്റിയുടെ അബോട്ടോയിറുകളിൽ വിവിധ ഭക്ഷണശാലകളിൽ പാകം ചെയ്യാൻ തയ്യാറാക്കി വച്ച ഇറച്ചിയുടെ 3,438 സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചിരുന്നു. ഇതിൽ 32ഉം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി നശിപ്പിച്ചു.

- Advertisement -

കൂടാതെ 44 ഓളം മത്സ്യ സാമ്പിളുകളും കേന്ദ്ര ലബോറട്ടറിയിലേക്ക് അയച്ചു. 
അതേസമയം, ഉം സലാൽ മുനിസിപ്പാലിറ്റി ഈ വർഷം ആദ്യ ആറുമാസങ്ങളിൽ 1,614 പരിശോധനകൾ നടത്തി 257 നിയമലംഘനങ്ങൾ കണ്ടെത്തി.

കൂടാതെ, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ജോയിന്റ് കമ്മിറ്റിയുമായി സഹകരിച്ച് ഉപേക്ഷിക്കപ്പെട്ട 271 വാഹനങ്ങൾ മുനിസിപ്പാലിറ്റി നീക്കം ചെയ്തിട്ടുണ്ട്.

- Advertisement -

അൽ ഖോർ, അൽ തഖിറ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലും മുനിസിപ്പാലിറ്റിയുടെ സാങ്കേതിക മേൽനോട്ട വിഭാഗം ജൂൺ മാസത്തിൽ അൽ ഖോറിലെ കുടുംബ പാർപ്പിട മേഖലകളിലെ തൊഴിലാളി ക്യാമ്പുകളിൽ പരിശോധനാ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുമുണ്ട്. 

English summary; municipalities conducts inspections in hotels and seals three of them in Doha

Latest news
MORE IN LATEST NEWS

MOST POPULAR