32.8 C
Qatar
Sunday, April 19, 2026

കോവിഡ് കാലത്ത് കുട്ടികൾക്ക് ആത്മവിശ്വാസമേകാൻ “ബാക്ക് ടു സ്കൂൾ” ക്യാമ്പയിനു തുടക്കം കുറിച്ച് ആരോഗ്യമേഖല

- Advertisement -

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ സുരക്ഷിതമായി സ്കൂളിലേക്ക് തിരിച്ചെത്താൻ സഹായിക്കുന്നതിന് കുട്ടികൾക്ക് പ്രായോഗികമായ ആശയങ്ങൾ നൽകുന്നതിനുള്ള ക്യാമ്പയിൻ ഖത്തറിന്റെ ആരോഗ്യമേഖലയിലെ ഉന്നതാധികാരികൾ ആരംഭിച്ചു. കോവിഡിന്റെ വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ‘ബാക്ക് ടു സ്കൂൾ ക്യാമ്പയിൻ’ ലക്ഷ്യമിടുന്നത്.

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമുള്ള സന്ദേശങ്ങളും ചെറിയ വീഡിയോ അല്ലെങ്കിൽ പോസ്റ്റർ ഫോർമാറ്റുകളിലായി രാജ്യത്തെ സ്കൂളുകളിലേക്ക് വിതരണം ചെയ്യാനാരംഭിച്ചു.

- Advertisement -

പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപ്പറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ എന്നിവ ചേർന്ന് വിദ്യാർത്ഥികളുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിന് സ്കൂളുകളിൽ മുൻകരുതൽ നടപടികൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് ഒരു സോഷ്യൽ മീഡിയ ക്യാമ്പെയ്‌നും ആരംഭിച്ചിരിക്കുകയാണ്.

2021 മുതൽ 2022 വരെയുള്ള അധ്യയന വർഷത്തിൽ കൂടുതൽ ആരോഗ്യവും ക്ഷേമവും വളർത്തിയെടുക്കാൻ സ്കൂളുകൾക്ക് ആവശ്യമായതെല്ലാം ക്യാമ്പയിനിൽ ഉൾപ്പെടുന്നുണ്ടെന്നു കമ്മ്യൂണിറ്റി മെഡിസിൻ കൺസൾട്ടന്റും പ്രൈമറി ഹെൽത്ത്‌ കെയർ കോർപ്പറേഷനിലെ സ്കൂൾ ഹെൽത്ത് വിഭാഗം മേധാവിയുമായ ഡോ. ലൈല അൽ ദഹ്നൈം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

- Advertisement -

ബ്ലെൻഡഡ് ലേണിംഗ് സംവിധാന(മിശ്രിത പഠനം)ത്തിലൂടെ രാജ്യത്ത് സ്കൂൾ വാതിലുകൾ വീണ്ടും തുറക്കുമ്പോൾ കൈ കഴുകൽ സ്റ്റേഷനുകൾ, ശാരീരിക അകലം, മാസ്ക് ധരിക്കൽ, താപനില പരിശോധനകൾ എന്നിവ സ്കൂൾ ജീവിതത്തിലേക്ക് ഉൾപ്പെടുത്താനാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR