23.5 C
Qatar
Saturday, April 18, 2026

കോവിഡ് 19 : ഖത്തറില്‍ ഇന്ന് ഇരുന്നൂറില്‍ താഴെ രോഗികള്‍.

- Advertisement -

ദോഹ : ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ 174 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 186 പേര്‍ രോഗമുക്തി നേടി. പുതിയ 174 കേസുകളില്‍ 139 എണ്ണം പ്രാദേശിക കേസുകളും 35 എണ്ണം വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. ഇതോടെ ഖത്തറില്‍ ആകെ കോവിഡ്‌ സ്ഥിതീകരിച്ചവരുടെ എണ്ണം 1,37,062 ആയി. നിലവില്‍ 2,727 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മന്ത്രാലയം 3,780 ടെസ്റ്റുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 10,75,890 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ 19 പേരെയാണ് പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ കഴിയുന്ന മൊത്തം രോഗികളുടെ എണ്ണം 281 ആയാണ് കണക്കാക്കുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR