29.2 C
Qatar
Thursday, April 16, 2026

ഖത്തറിൽ 269 പേർക്ക് പുതുതായി രോഗബാധ; ഒരു മരണം

- Advertisement -

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 269 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 274 പേർ രോഗ മുക്തി നേടി.  ഇതോടെ ഖത്തറിൽ രോഗ മുക്തി നേടിയ മൊത്തം ആളുകളുടെ എണ്ണം 106024 ആയി. ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

75 വയസ്സുകാരനാണ് മരിച്ചത്, ഇദ്ദേഹത്തിന് ആവശ്യമായ വൈദ്യസഹായം ലഭിച്ചിരുന്നു എന്ന് മന്ത്രാലയം വ്യക്തമാക്കി.

- Advertisement -

എല്ലാ പുതിയ കേസുകളും ഐസൊലേഷനിലാണ്, അവർക്ക് ആവശ്യമായ പരിചരണം നൽകുന്നുണ്ട്..

ഇതോടെ ഖത്തറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ്  പോസിറ്റീവ് കേസുകളുടെ എണ്ണം 109305 ആയി ഉയർന്നു. നിലവിൽ 3116 പേരാണ് ചികിത്സയിലുള്ളത്. 165 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

- Advertisement -

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3442 ടെസ്റ്റുകളാണ് മന്ത്രാലയം നടത്തിയത്. ഇതോടെ ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 472442 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വൈറസ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് രണ്ട് രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇതോടെ നിലവിൽ തീവ്രപരിചരണത്തിൽ വൈദ്യസഹായം ലഭിക്കുന്ന ആകെ കേസുകളുടെ എണ്ണം 89  ആയി.

English summary; Qatar reports 269 new covid cases, 274 recoveries and one death

Latest news
MORE IN LATEST NEWS

MOST POPULAR