29.2 C
Qatar
Thursday, April 16, 2026

കോവിഡ്‌19 : ഖത്തറില്‍ ഇന്ന് 244 പേര്‍ക്ക് കൊറോണ വൈറസ്‌ ബാധ സ്ഥിതീകരിച്ചു, 213 പേര്‍ക്ക് രോഗമുക്തി.

- Advertisement -

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 244 പുതിയ കോവിഡ്‌ കേസുകള്‍ സ്ഥിതീകരിച്ചു. രോകമുക്തി നേടിയവരുടെ എണ്ണം 213 ആയി. പുതിയ കേസുകളില്‍ 227 എണ്ണം പ്രാദേശിക കേസുകളും 17 എണ്ണം വിദേശത്ത് നിന്ന് മടങ്ങിയ യാത്രക്കാരും ആണ്. ഇതോടെ ഖത്തറില്‍ ആകെ കൊറോണ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 1,22,693 ആയി. കൊറോണ വൈറസ്‌ സജീവകെസുകളുടെ എണ്ണം 2872 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4150 ടെസ്റ്റുകളാണ് മന്ത്രാലയം നടത്തിയത്. ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 7,09,132 ആണ്. ഇതേസമയം 45 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 418 ആയി. കോവിഡ്‌ ബാധയെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് 7 പേരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണം 58 ആണ്.

- Advertisement -

COVID-19 ന്റെ നിയന്ത്രണങ്ങൾ ക്രമേണ ഖത്തറിൽ എടുത്തുകളയുമ്പോൾ, മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും അവരുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണ്.

ശാരീരിക അകലം പാലിക്കുക

- Advertisement -

-മറ്റുള്ളവരുമായുള്ള സമ്പർക്കം, തിരക്കേറിയ സ്ഥലങ്ങൾ, മറ്റ് ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവ ഒഴിവാക്കുക.

-മാസ്ക് ധരിക്കുക .

-പതിവായി കൈ കഴുകുക

Latest news
MORE IN LATEST NEWS

MOST POPULAR