ദോഹ: ഖത്തറിലേക്ക് വിദഗ്ദ്ധമായി ഹാഷിഷ് കടത്താനുള്ള ശ്രമം അൽ റുവൈസിലെ മാരിടൈം കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തി.
ട്രക്ക് ചേസിസിന് സമീപം രഹസ്യ രീതിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ നിരോധിത വസ്തുക്കളുടെ ഫോട്ടോകൾ കസ്റ്റംസ് വകുപ്പ് പങ്കുവെച്ചിട്ടുണ്ട്.
പിടിച്ചെടുത്ത ഹാഷിഷിന്റെ ആകെ ഭാരം ഒരു കിലോഗ്രാം ആയിരുന്നു.
നിയമവിരുദ്ധമായ വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുപോകുന്നതിനെതിരെ അധികൃതർ തുടർച്ചയായി മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.
യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് മനസിലാക്കാനും സഹായിക്കുന്ന നൂതനഉപകരണങ്ങളും തുടർച്ചയായ പരിശീലനവും ഉൾപ്പെടെ എല്ലാവിധ പിന്തുണയും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നൽകിവരുന്നുണ്ട്
