34.4 C
Qatar
Sunday, April 19, 2026

അമ്പതിനായിരം റിയാലില്‍ അധികം കറന്‍സി കൈവശമുള്ള യാത്രക്കാര്‍ വിവരം അറിയിക്കണമെന്ന് ‘കസ്റ്റംസ്’.

- Advertisement -

ദോഹ : ഖത്തറില്‍ നിന്ന് പോകുന്നതോ ഖത്തറിലേയ്ക്ക് വരുന്നതോ ആയ യാത്രക്കാര്‍ അമ്പതിനായിരം റിയാലോ അതില്‍ അധികമോ കറന്‍സികള്‍ കൈവശം ഉണ്ടെങ്കില്‍ നിര്‍ബന്ധമായും അറിയിക്കണമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. കറന്‍സിക്ക് പുറമേ നാണയങ്ങളും ആഭരണങ്ങളും കൈവശമുണ്ടെങ്കിലും അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ കൊണ്ടുവരുന്ന മൂല്യമുള്ള സാധനങ്ങളുടെ വിവരങ്ങള്‍ കസ്റ്റംസ് ഡിക്ലറെഷന്‍ എന്ന അപേക്ഷ പൂരിപ്പിച് നല്‍കണമെന്ന് കസ്റ്റംസ് ജനറല്‍ അധികൃതര്‍ക്ക് അറിയിച്ചു.

- Advertisement -

മൂല്യവര്‍ദ്ധിത വസ്തുക്കളുടെ വിശദവിവരങ്ങള്‍ അതോറിറ്റിയെ അറിയിക്കാത്തപക്ഷം മൂന്നു വര്‍ഷം തടവും ഒരു ലക്ഷം റിയാലില്‍ കുറയാതെയും അഞ്ച് ലക്ഷം റിയാലിന് മുകളിലും പിഴയടക്കേണ്ടിവരുംമെന്നും കൂടാതെ കയ്യിലുള്ള പണവും വസ്തുക്കളും കണ്ടുക്കെട്ടുകയും ചെയ്യുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR