25 C
Qatar
Thursday, April 16, 2026

ഖത്തറിലേക്ക് കാർഡ്ബോർഡ് ചട്ടക്കുള്ളിൽ ഹാഷിഷ് കടത്താനുള്ള ശ്രമം എയർപോർട്ട് കസ്റ്റംസ് ഫലപ്രദമായി തടഞ്ഞു

- Advertisement -

ദോഹ: ഖത്തറിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം എയർ കാർഗോ ആൻഡ് സ്പെഷ്യൽ എയർപോർട്ട്സ് വകുപ്പ് ഫലപ്രദമായി പരാജയപ്പെടുത്തി.

ഒരു ഏഷ്യൻ രാജ്യത്തുനിന്ന് വന്ന കപ്പൽചരക്കിൽ ഒളിപ്പിച്ച നിലയിലാണ് കള്ളക്കടത്ത് കണ്ടെത്തിയത്. 1.69 കിലോഗ്രാമാണ് പിടിച്ചെടുത്ത ഹാഷിഷിന്റെ ഭാരം. നിയമവിരുദ്ധമായ വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുപോകുന്നതിനെതിരെ അധികൃതരും അടുത്തിടെ ഇന്ത്യൻ എംബസിയും മുന്നറിയിപ്പുകൾ നൽകിയിരുന്നു.

- Advertisement -

യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് മനസിലാക്കാനും സഹായിക്കുന്ന നൂതനഉപകരണങ്ങളും തുടർച്ചയായ പരിശീലനവും ഉൾപ്പെടെ എല്ലാവിധ പിന്തുണയും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നൽകിവരുന്നുണ്ട്.

Latest news
MORE IN LATEST NEWS

MOST POPULAR