ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് 19 കേസുകൾ പെരുകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 75,829 പേർക്കാണ് രോഗം സ്ഥിതീകരിച്ചത്. ഇന്നലെ മാത്രം 940 പേരാണ് വൈറസ് ബാധമൂലം മരണപ്പെട്ടത്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട ആകെ ആളുകളുടെ എണ്ണം 1,01,782 ആയി.
മറ്റുരാജ്യങ്ങളെ വെച്ച് നോക്കുമ്പോൾ ഇന്ത്യയിൽ മരണനിരക്ക് താരതമ്യേന കുറവാണ്. എന്നാൽ രോഗം പെരുകുന്ന സാഹചര്യവുമുണ്ട്. 9,37, 625 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 55,09, 967 പേർ വൈറസ് ബാധയിൽ നിന്ന് മുക്തിനേടിയിട്ടുണ്ട്.
