28.9 C
Qatar
Thursday, April 16, 2026

യുകെയിൽ കോവിഡ് 19 കേസുകൾ കൂടുന്നു, നഗരങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കും

- Advertisement -

ലണ്ടൻ: യു‌കെ നഗരങ്ങളിൽ പുതിയ കൊറോണ വൈറസ് നിയന്ത്രണങ്ങൾ‌ ഏർപ്പെടുത്തിയേക്കും. COVID-19 ന്‍റെ വ്യാപനത്തിനത്തെ തുടര്‍ന്ന് തീവ്രത മന്ദഗതിയിലാക്കാൻ‌ വേണ്ടി വീണ്ടും ലോക്ക് ടൗൺ കൊണ്ടുവരാനാണ്‌ തീരുമാനം. നഗരങ്ങളിൽ കോവിഡ് 19 കേസുകൾ കുത്തനെ കൂടിയതിന്‍റെ ഭാഗമായാണ് ഈ തീരുമാനം. വിഗൻ, സ്റ്റോക്ക്പോർട്ട്, ബ്ലാക്ക്പൂൾ എന്നിവയാണ് പുതിയ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തുന്ന പ്രദേശങ്ങള്‍.

സ്കോട്ട്ലൻഡിൽ, ഈ വാരാന്ത്യത്തിൽ വിദ്യാർത്ഥികൾക്ക് റെസ്റ്റോറന്റുകളിൽ പോകരുതെന്ന് നിര്‍ദേശമുണ്ട്. യുകെ ജനസംഖ്യയുടെ നാലിലൊന്ന് ഇപ്പോൾ ഉയർന്ന നിയന്ത്രണത്തിലാണ് ജീവിക്കുന്നത്.
ഏകദേശം 9 ദശലക്ഷം ആളുകൾ താമസിക്കുന്ന ലണ്ടനെ ബ്രിട്ടീഷ് ഗവൺമെന്റിന്റെ COVID-19 വാച്ച് ലിസ്റ്റിൽ കോവിഡ് തീവ്ര മേഖല ആയി ഉള്‍പ്പെടുത്തി. ലണ്ടനിൽ വർദ്ധിച്ചുവരുന്ന അണുബാധ നിരക്ക് വൈറസ് പരിശോധനാ ശേഷിയുടെ കുറവാണെന്ന് മേയർ സാദിഖ് ഖാൻ പറഞ്ഞു. യു‌കെയുടെ ടെസ്റ്റിംഗ് പ്രോഗ്രാമിനെ സമീപ ആഴ്ചകളിലായി‌ രാജ്യമെമ്പാടുമുള്ള ആരോഗ്യ ഉദ്യോഗസ്ഥര്‍‌ വിമർശിച്ചിട്ടുണ്ട്.

- Advertisement -

“ലണ്ടൻ ഇപ്പോൾ വളരെ ആശങ്കാജനകമാണ്. 111 കോളുകൾ, ആശുപത്രി പ്രവേശനം, ഐസിയുവിലെ രോഗികൾ എന്നിവ കുത്തനെ ഉയർന്നുകൊണ്ടിരിക്കുകയാണ്. വൈദ്യസഹായത്തിനായി ബ്രിട്ടന്റെ ഹോട്ട്‌ലൈൻ പരാമർശിച്ചുകൊണ്ട് ഖാൻ പറഞ്ഞു.”


ഇംഗ്ലണ്ടിൽ ഒരു ദിവസം 9,600 പുതിയ അണുബാധകൾ പോസറ്റീവ്ആയി വരുന്നുണ്ട് . പകർച്ചവ്യാധി ആരംഭിച്ചതുമുതൽ ബ്രിട്ടനിൽ 42,000 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ശുചിത്വത്തിനും സാമൂഹിക അകലത്തിനും വേണ്ടിയുള്ള ശുപാർശകൾ ആളുകൾ പാലിക്കാത്തതിനാൽ വേനൽക്കാലത്ത് വൈറസ് നിയന്ത്രിക്കുന്നതിലൂടെ ലഭിക്കുന്ന ശ്രമങ്ങൾ പാഴായിപ്പോകുമെന്ന് ആശങ്കയുണ്ടെന്ന് പബ്ലിക് ഹെൽത്ത് വെയിൽസ് പറഞ്ഞു.

Latest news
MORE IN LATEST NEWS

MOST POPULAR