ദോഹ: ഖത്തറിൽ കെട്ടിടത്തിനടിയിലെ കാർ പാർക്കിങ്ങിൽ കാറിന് മുകളിലേക്ക് ഇഴഞ്ഞുകയറി ആക്രമണം നടത്തുന്ന നീരാളിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പാർക്കിംഗ് ഏരിയയിലുള്ള വെള്ള എസ്യുവി കാറിന് മുകളിലേക്ക് കയറിയ നീരാളി കാറിന്റെ മുൻ വശത്തെ ഗ്ലാസ് പൊട്ടിക്കുകയും കാറിന് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നതാണ് വീഡിയോ.നീരാളി കയറുമ്പോൾ വാഹനം അപായ ഹോൺ മുഴക്കുന്നതും വീഡിയോയിൽ കാണാം.നിരവധി പേരാണ് ആശങ്കയോടെ ഈ വീഡിയോ സമൂഹ
മാധ്യമങ്ങളിൽ പങ്കുവെച്ചത്.
വീഡിയോയിലുള്ള കാറിന്റെ നമ്പർ പ്ലേറ്റിൽ ഖത്തർ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണ നമ്പർ പ്ലേറ്റുകൾക്ക് വിപരീതമായി ഖത്തർ എന്ന് എഴുതിയതിന് ശേഷം @ghost 3dee എന്നാണ് നമ്പർ പ്ലേറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം, സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമിച്ച ആനിമേഷൻ വീഡിയോ കമ്പ്യൂട്ടർ ഗ്രാഫിക്സ് സ്പെഷ്യലിസ്റ്റായ അലക്സ് യുവാവ് തന്റെ ഗ്രാഫിക്സ് മികവ് തെളിയിക്കാൻ വേണ്ടി നിർമ്മിച്ചതാണെന്ന് ഫാക്ട് ചെക്കിങ്ങിൽ തെളിഞ്ഞു.
ഇയാളുടെ ghost3dee എന്ന ഇന്റസ്റ്റഗ്രാം പേജിലും ഈ വീഡിയോ പോസ്റ്റ് ചെയ്ത്ട്ടുണ്ട്. ഒന്നര മാസത്തോളം സമയമെടുത്താണ് തന്റെ സാങ്കേതിക വിദ്യയിലെ പരിജ്ഞാനം തെളിയിക്കുന്ന ഈ വീഡിയോ പൂർത്തിയാക്കിയതെന്നും വീഡിയോ നിർമിച്ച അലക്സ് ഇന്റസ്റ്റഗ്രാമിൽ വ്യക്തമാക്കി.
Content Highlights: Octopus Crawling on the car and breaking the windshield glass
