29.7 C
Qatar
Monday, April 20, 2026

വ്യക്തിഗത വിവരങ്ങള്‍ നല്‍കരുത് ; ഉരീദു ഖത്തര്‍

- Advertisement -

ദോഹ : വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് വരുന്ന സന്ദേശങ്ങളെ ഗൗരവമായി കാണണമെന്ന് അധികൃതർ. സമീപകാലത്ത് സാമ്പത്തിക തട്ടിപ്പുകാരുടെ വർധനവിന്റെ അടിസ്ഥാനത്തിൽ ഉരീദു ഖത്തര്‍ മുന്നറിയിപ്പ് നൽകിയത്.

ഉരീദു ഖത്തർ ഒരിക്കലും ഇ -മെയിൽ വഴി സന്ദേശങ്ങൾ അയക്കുകയോ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പടുകയോ ചെയ്യിലെന്നും വ്യക്തമാക്കി. ജനങ്ങൾ ഓൺലൈൻ മുഖാന്തരമുള്ള ഇടപാടുകളിൽ ശ്രദ്ധപുലർത്തണം. കൂടാതെ തങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളോ, ഒട്ടിപി യോ നൽകരുതെന്നും ഉരീദു ഓർമിപ്പിച്ചു.

- Advertisement -

ഔദ്യോഗികമല്ലാത്ത, സംശയാസ്പദമായ സന്ദേശംങ്ങളോ കോളുകളോ ലഭിക്കുകകയാണെങ്കിൽ 111 എന്ന ഉരീദുവിന്റെ ഹോട്ലൈൻ നമ്പറിലേക്കും FraudControl@oredoo.qa എന്ന ഇ- മെയിൽ വഴിയും 4414 1111 വാട്സ് ആപ്പ് നമ്പറിലൂടെയും ജനങ്ങള്‍ക്ക് പരാതികൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്.

Latest news
MORE IN LATEST NEWS

MOST POPULAR