28.9 C
Qatar
Thursday, April 16, 2026

ഖത്തറിലേക്കു കടത്താൻ ശ്രമിച്ച മയക്കുമരുന്നു ഗുളികകൾ പിടിച്ചു

- Advertisement -

ദോഹ : ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിനു (ജിഎസി) കീഴിലുള്ള എയർ കാർഗോ, ഖത്തറിലേക്കു മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തെ തടഞ്ഞു. ഒരു പാർസൽ നടപടിക്രമങ്ങൾക്ക് വിധേയമാക്കിയപ്പോൾ എക്സ്-റേ ഉപകരണങ്ങളിലൂടെ പരിശോധന നടത്തിയപ്പോഴാണ് കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 6,009 മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയത്.

- Advertisement -

അനധികൃത വസ്തുക്കൾ രാജ്യത്തേക്കു കടത്തുന്നതിനെതിരെ അതോറിറ്റി ഒരിക്കൽ കൂടി മുന്നറിയിപ്പു നൽകി. മികച്ച പരിശീലനവും നൂതന ഉപകരണങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥർക്കു ഇപ്പോൾ ലഭിക്കുന്നു .

Latest news
MORE IN LATEST NEWS

MOST POPULAR