27.7 C
Qatar
Thursday, April 16, 2026

ഖത്തറിൽ ബാർബർഷോപ്പുകളും സലൂണുകളും തുറക്കും: പ്രവർത്തനം പുനരാരംഭിക്കാൻ അറിയേണ്ടതെല്ലാം

- Advertisement -

ദോഹ: ബാർബർഷോപ്പുകൾക്കും ബ്യൂട്ടി പാർലർകൾക്കുമുള്ള നിയന്ത്രണങ്ങൾ ക്രമേണ ഉയർത്തുന്നതായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (എം‌സി‌ഐ) പ്രഖ്യാപിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ക്രമേണ ഉയർത്തുന്നതിന്റെ മൂന്നാം ഫേസിലാണ് നടപടി.

മുൻകൂർ അനുമതി ലഭിച്ച ബാർബർഷോപ്പുകൾക്കും ബ്യൂട്ടി പാർലർകൾക്കും പ്രവർത്തനം പുനരാരംഭിക്കാൻ സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

- Advertisement -

ഇതിനായി വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ നിന്ന് മുൻകൂർ അനുമതി നേടുന്നതിനുള്ള വ്യവസ്ഥകൾ ഇവയാണ്:

1) എല്ലാ ജീവനക്കാരും കോവിഡ് പോസിറ്റീവ് അല്ലെന്ന് സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം

- Advertisement -

2) ബാർബർഷോപ്പുകളുടെയും ബ്യൂട്ടി സെന്ററുകളുടെയും പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള പ്രീ-പെർമിഷൻ അപേക്ഷാ ഫോം ഇനിപ്പറയുന്ന ലിങ്ക് വഴി ഡൌൺലോഡ് ചെയ്യാൻ സാധിക്കും https://bit.ly/2WXhSQx.

3) പ്രസ്തുത ഫോമിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് മെഡിക്കൽ പരിശോധനാ ഫലങ്ങൾ സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റുകൾ ഇതോടൊപ്പം അറ്റാച്ചുചെയ്യുക.

4) വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഏതെങ്കിലും സേവന കേന്ദ്രത്തിൽ എത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ ഉടനടി അവലോകനം ചെയ്യുകയും ആവശ്യമായ എല്ലാ നിബന്ധനകളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷം അംഗീകാരം നൽകുകയും ചെയ്യും.

പ്രവർത്തനാനുമതി ലഭിക്കുന്ന ബാർബർഷോപ്പുകളും സൗന്ദര്യ കേന്ദ്രങ്ങളും പൊതുജനാരോഗ്യ മന്ത്രാലയവും ഭരണ വികസന, തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയവും നിഷ്കർശിച്ച കോവിഡ്  പ്രതിരോധ നടപടികൾ പാലിക്കുകയും ഇനിപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുകയും ചെയ്യണം:

– നിലവിലെ കാലയളവിൽ വ്യക്തമാക്കിയ ഒക്യുപ്പൻസി നിരക്ക് 30 ശതമാനം കവിയരുത്.

– എഹ്തെറാസ് അപ്ലിക്കേഷനിലെ ഉപഭോക്താവിന്റെ ആരോഗ്യസ്ഥിതി തിരിച്ചറിയുന്ന കളർ കോഡ് പരിശോധിച്ചതിന് ശേഷം മാത്രമേ പ്രവേശിപ്പിക്കാവൂ.

– വരുമ്പോൾ ഉപഭോക്താക്കളുടെ താപനില പരിശോധിക്കണം. 38 ഡിഗ്രി സെൽഷ്യസ് കവിയുന്ന വ്യക്തികളെ പ്രവേശിപ്പിക്കാതിരിക്കുക..

‌‌‌‌

-ഹാൻഡ് സാനിറ്റൈസറുകളും സോപ്പും നൽകുക.

– പ്രീ-ബുകിങ് സൌകര്യം കൊണ്ടു വന്ന് ആളുകൾ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കണം

– ജീവനക്കാരും ക്ലയന്റുകളും തമ്മിൽ രണ്ട് മീറ്ററിൽ കുറയാത്ത സുരക്ഷിതമായ ദൂരം നിലനിർത്തുക.

ബാർബർഷോപ്പുകളും സൗന്ദര്യ കേന്ദ്രങ്ങളും ഇനിപ്പറയുന്നവ പാലിക്കും:

– പൊതു ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ബാർബർഷോപ്പുകളിലും ബ്യൂട്ടി സലൂണുകളിലുമുള്ള എല്ലാ ജീവനക്കാരും പതിവായി കോവിഡ് പരിശോധനയ്ക്ക് വിധേയരാകും.

-എല്ലാ ജീവനക്കാർക്കും എഹ്റ്തെറാസ് ആപ്ലിക്കേഷൻ സജീവമാക്കുക, അണുബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്ന വ്യക്തികളെ ഐസൊലേഷനിൽ പ്രവേശിപ്പിക്കുക , ആവശ്യമായ മുൻകരുതലുകളും ആരോഗ്യ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക.

– എല്ലാ ജീവനക്കാരും സലൂണിൽ മെഡിക്കൽ മാസ്ക് ധരിക്കാൻ ആവശ്യപ്പെടുക.

– ബാർബർഷോപ്പുകളുടെയും സലൂണുകളുടെയും എല്ലാ നിലകളിലും സുരക്ഷിത ദൂര സ്റ്റിക്കറുകൾ സ്ഥാപിക്കുക.

– ബാർബർഷോപ്പുകളുടെയും സലൂണിന്റെ ഉപകരണങ്ങളും സൌകര്യങ്ങളും തുടർച്ചയായി അണുവിമുക്തമാക്കുക, വാതിൽ, എസ്‌കലേറ്റർ ഹാൻഡിലുകൾ, പേയ്‌മെന്റ് ഉപകരണങ്ങൾ, കോസ്മെറ്റിക്, ബാർബർ കസേരകൾ, മറ്റുള്ള ഉപകരണങ്ങൾ എന്നിവയും അണുവിമുക്തമാക്കുക

ജൂലൈ 28 ചൊവ്വാഴ്ച മുതൽക്കാണ് ഈ തീരുമാനങ്ങൾ പ്രാബല്യത്തിൽ വരിക. സാഹചര്യങ്ങൾക്ക് അനുസരിച്ച് ഈ മാർഗനിർദേശങ്ങളിൽ ഭേദഗതികൾ ഉണ്ടാവും. നിയമ നടപടികൾ പാലിക്കാത്തവർക്ക് എതിരെ കർശന നടപടികൾ ഉണ്ടാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

English summary; During the third phase of gradual lifting up of COVID-19 restrictions Qatar ministry has declared opening of barbershops and saloons

Latest news
MORE IN LATEST NEWS

MOST POPULAR