ഖത്തറിലെ ഈദ് അൽ-അദ്‌ഹ പ്രാർത്ഥനകൾ ശനിയാഴ്ച പുലർച്ചെ 5.05 ന് നടക്കുമെന്ന് ഔഖാഫ് ഇസ്ലാമിക് അഫയേഴ്‌സ് (ഔഖാഫ്) മന്ത്രാലയം അറിയിച്ചു. ഈദ് ഗാഹുകളിൽ നമസ്കാരത്തിനു വരുന്നവർ സ്വന്തമായി മുസ്വല്ല കൊണ്ടുവരേണ്ടതുണ്ട്.
ഖത്തറിലുടനീളം 588 പള്ളികളിലും പ്രാർത്ഥനാ മൈതാനങ്ങളിലും പ്രാർത്ഥനകൾ നടക്കുമെന്ന് ഔഖാഫ് വ്യാഴാഴ്ച ട്വീറ്റ് ചെയ്തു.
മുസ്ലീം പള്ളികളുടെ പേരും നമ്പറും സ്ഥലവും സഹിതമുള്ള പട്ടിക മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പൂർണ്ണമായ ലിസ്റ്റ് https://www.islam.gov.qa/PDF/Adha-Eid-22.pdf എന്നതിൽ ലഭ്യമാണ്
Content Highlights : Eid al-Adha prayers to start at 5.05am Saturday: Awqaf
