മാഞ്ചസ്റ്റർ, ഇംഗ്ലണ്ട് : ലോകകപ്പിൽ സ്വവർഗാനുരാഗത്തെയും സ്വവർഗനുരാഗികളെയും പിന്തുണച്ചുകൊണ്ടുള്ള “വൺ ലവ്” വിവേചന വിരുദ്ധ ആംബാൻഡ് ധരിച്ച് ഫിഫ ശിക്ഷ നേരിടാൻ ഇംഗ്ലണ്ട് തയ്യാറെടുക്കുന്നു. ഇംഗ്ലണ്ടിനൊപ്പം പത്തു യൂറോപ്യൻ രാജ്യങ്ങളും ഈ തീരുമാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തുണ്ട്.
അവരിൽ എട്ട് പേർ ഖത്തറിലേക്ക് യോഗ്യത നേടിയിട്ടുഉള്ളതിനാൽ അടുത്ത മാസം ആരംഭിക്കുന്ന ടൂർണമെന്റിൽ ഓരോ ടീമിന്റെയും ക്യാപ്റ്റൻമാരെ മൾട്ടി-കളർ ഹാർട്ട് ഡിസൈനുള്ള ആംബാൻഡ് ധരിക്കാൻ അനുവദിക്കണമെന്ന് ഫിഫയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. എന്നാൽ ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല.
ലോകകപ്പിന് സ്വന്തം ആംബാൻഡ് ഡിസൈനുകൾ കൊണ്ടുവരുന്നതിൽ നിന്ന് ടീമുകളെ ഫിഫ നിയമങ്ങൾ വിലക്കുന്നു. കൂടാതെ ഗവേണിംഗ് ബോഡി വിതരണം ചെയ്യുന്ന സാമഗ്രികൾ രാജ്യങ്ങൾ ഉപയോഗിക്കണമെന്നും ഫിഫ ആവശ്യപ്പെടുന്നു.
എന്നാൽ ഫിഫയുടെ നിയമങ്ങൾ ലംഘിച്ചതിന് പിഴ ചുമത്തിയാലും ഈ നിലപാടിൽ തന്നെ തുടരാനാണ് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം.
ഫിഫയുടെ ആഗ്രഹം കണക്കിലെടുക്കാതെ ഇംഗ്ലണ്ട് ഖത്തറിൽ ആംബാൻഡ് ധരിക്കുമെന്ന് തീരുമാനത്തെക്കുറിച്ച് അറിവുള്ള ഒരാൾ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. തീരുമാനം പരസ്യമായി സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ അജ്ഞാതനായി സംസാരിച്ച അവർ, ലോകകപ്പിൽ ഇത് ധരിക്കാൻ ഫുട്ബോൾ അസോസിയേഷൻ അനുമതി അഭ്യർത്ഥിച്ചുവെന്നും എന്നാൽ മൂന്നാഴ്ച കാത്തിരുന്നിട്ടും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ലെന്നുമാണ് അറിയാനാകുന്നത്.
Content Highlights: England Willing to Be Penalized for World Cup Armband
